ദേശീയ മോഡല്‍ പൊലീസ് ബില്ലില്‍ മാറ്റങ്ങള്‍ വേണമെന്ന് പഠനറിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: രാജ്യത്താകെ പൊലീസ്സേനയെ നവീകരിക്കുന്നതിന് തയാറാക്കിയ ‘ദി മോഡല്‍ പൊലീസ് ബില്‍ -2015’ ല്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ വേണമെന്ന് പഠനറിപ്പോര്‍ട്ട്. ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രഫസറും മലയാളിയുമായ സോണി കുഞ്ഞപ്പനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പൊലീസ്നയരൂപവത്കരണം താഴത്തെട്ടില്‍ നിന്ന് തുടങ്ങണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്.
പാര്‍ലമെന്‍റിന്‍െറ അടുത്തസമ്മേളനത്തില്‍ കരട്ബില്‍ പരിഗണനക്ക് വരുമെന്നാണ് വിവരം. പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ ‘അക്കൗണ്ടബിള്‍’ ആക്കണമെന്നും ഇതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് പൊലീസ്സേവനങ്ങള്‍ പ്രാപ്തമാകൂവെന്നും സോണി കുഞ്ഞപ്പന്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും പൊലീസ്നയരൂപവത്കരണത്തിന് ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകള്‍ വേണമെന്നതാണ് പ്രധാന നിര്‍ദേശം.
സംസ്ഥാന, ജില്ലതലങ്ങളില്‍ ഇവ പ്രവര്‍ത്തിക്കണം. സംസ്ഥാനതല ബോര്‍ഡില്‍, നിയമസഭയുടെ ആകെ അംഗസംഖ്യയുടെ 10 ശതമാനം പേരുണ്ടാവണം. പൊതുപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ക്കും ഇടമുണ്ടാകണം. തീരദേശം, വനപ്രദേശം, ആദിവാസി മേഖല എന്നിവിടങ്ങളിലെ പ്രാദേശിക വൈദഗ്ധ്യം കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാകണം നയരൂപവത്കരണം. ഇവ പ്രാദേശികതലത്തില്‍ നടപ്പാക്കുന്നുവെന്നുറപ്പു വരുത്താന്‍ ജില്ലബോര്‍ഡുകള്‍ക്ക് സാധിക്കണം. ഉന്നതങ്ങളില്‍ കാര്യങ്ങള്‍ തീരുമാനിച്ച് താഴത്തെട്ടില്‍ അടിച്ചേല്‍പ്പിക്കുന്ന നിലവിലെ രീതിക്ക് പകരം താഴത്തെട്ടില്‍ നിന്ന് നിര്‍ദേശങ്ങള്‍ സമാഹരിച്ച് അവ ചര്‍ച്ചയിലൂടെ നയങ്ങളാക്കി മാറ്റണം.
ഇതിലൂടെ പൊലീസിനെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കും. റൂറല്‍ പൊലീസ് സ്റ്റേഷന്‍, കുറ്റാന്വേഷണത്തിന് പ്രത്യേകവിഭാഗം, സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍, ബീറ്റ് ഓഫിസര്‍മാര്‍, പൊലീസ് എസ്റ്റാബ്ളിഷ്മെന്‍റ് കമ്മിറ്റികള്‍, കമ്യൂണിറ്റി ലൈസണ്‍ ഗ്രൂപ്, വെല്‍ഫെയര്‍ ബോര്‍ഡ്, ഗ്രീവന്‍സ് റിഡ്രസല്‍ എന്നിവ ഫലപ്രദമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. നിലവില്‍, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരംസംവിധാനങ്ങളുണ്ടെങ്കിലും പ്രവര്‍ത്തനം കടലാസില്‍ മാത്രമാണ്. ജനമൈത്രി പൊലീസിന്‍െറയും മറ്റും പ്രവര്‍ത്തനങ്ങള്‍ കടലാസിലാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം കേന്ദ്രപരിഗണനക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
