Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരുടെ...

പൊലീസുകാരുടെ ആത്മഹത്യ: പൊലീസ് സംഘടന ഭാരവാഹികളെ മുഖ്യമന്ത്രി നേരിൽകാണും

text_fields
bookmark_border
പൊലീസുകാരുടെ ആത്മഹത്യ:  പൊലീസ് സംഘടന ഭാരവാഹികളെ  മുഖ്യമന്ത്രി നേരിൽകാണും
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൊ​ലീ​സ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ കാ​ണും.

ഈ ​മാ​സം അ​ഞ്ചി​ന് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ‍ണ് ഐ.​പി.​എ​സ് അ​സോ​സി​യേ​ഷ​ൻ, പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ മു​ഖ്യ​മ​ന്ത്രി കാ​ണു​ന്ന​ത്. പൊ​ലീ​സു​കാ​രു​ടെ ജോ​ലി​ഭാ​രം, മാ​ന​സി​ക സം​ഘ​ർ​ഷം, ജോ​ലി സ​മ​യ​ത്തി​ലെ പു​നഃ​ക്ര​മീ​ക​ര​ണം, സ്ഥ​ലം​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്യും.

സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി 16 പൊ​ലീ​സു​കാ​ര്‍ ഒ​രോ​വ​ര്‍ഷ​വും ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യാ​ണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്​​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഈ ​വ​ര്‍ഷം ഇ​തു​വ​രെ 10 പേ​ര്‍ ആ​ത്മ​ഹ​ത്യ​ചെ​യ്തു. ക​ഴി​ഞ്ഞ​വ​ര്‍ഷം ഒ​രു ഡി​വൈ.​എ​സ്.​പി അ​ട​ക്കം 13 പൊ​ലീ​സു​കാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 5 വ​ര്‍ഷ​ങ്ങ​ള്‍ക്കി​ടെ 45 പൊ​ലീ​സു​കാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. 2002ലാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം പൊ​ലീ​സു​കാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് -54.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police association
News Summary - kerala police association
Next Story