Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളപ്പിറവി ക്വിസ്​

കേരളപ്പിറവി ക്വിസ്​

text_fields
bookmark_border
കേരളപ്പിറവി ക്വിസ്​
cancel

1, കേരള സംസ്ഥാനത്തി​െൻറ വിസ്തീര്‍ണ്ണം എത്ര ?

38863 ച.കി.മി.

2, ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തി​െൻറ എത്ര ശതമാനമാണ് കേരളത്തി​െൻറ വിസ്​തീർണ്ണം?

1.18%

3, കേരളത്തി​െൻറ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?

35 മുതല്‍ 120 കിലോമീറ്റര്‍ വരെ

4, ഇടവപ്പാതിയുടെ മറ്റൊരു പേര്​ ?

കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ മൺസൂൺ

5, വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?

തുലാവര്‍ഷം

6, തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?

15 ദിവസം

7, കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?

300 സെ.മീ

8, എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?

15 കി.മീ

9, കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?

4

10, കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?

41

11, പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?

ശിവഗിരിമല

12, കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?

ലാറ്ററേറ്റ്

13, പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

പമ്പ

14, അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?

ചാലക്കുടിപ്പുഴ

15, കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?

ഉള്‍നാടന്‍ കായല്‍

16, ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?

ചേര്‍ത്തല

17, കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?

മുഴുപ്പിലങ്ങാട്


18, കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?

29.1%

19, ഏറ്റവും കുറവ് വനമുള്ള ജില്ല ?

ആലപ്പുഴ (35 ച.കി.മി.)

20, കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?

5

21, കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?

17

22, കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?

4

23, പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?

നെല്ലിക്കാംപെട്ടി

24, ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?

കടലുണ്ടി- വള്ളികുന്ന്

25, കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?

നീലഗിരി, അഗസ്ത്യമല


26, വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?

നീല്‍ഗിരി ട്രാഗസ്

27, മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം?

1895


28, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?

പോണ്ടിച്ചേരി

29, കേരളത്ത​െൻറ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം?

മലനാട് 48%


30, ഇന്ത്യയിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ എവിടെ ?

കേരളം

31, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി (2695മീറ്റര്‍)

32, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

പെരിയാര്‍ (244 കി.മീ.)

33, കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?

തണ്ണീര്‍മുക്കം ബണ്ട്

34, കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം ?

തോട്ടപ്പള്ളി സ്പിൽവേ


35, ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ ?

കോട്ടയം, പത്തനംതിട്ട


36, ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ?

ആനമല

36, പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ് ?

300മീറ്റര്‍


37, സൈലൻറ്​ വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി ?

കുന്തിപ്പുഴ

38, തെങ്ങി​െൻറ ശാസ്ത്രീയനാമം എന്ത് ?

കോക്കസ് ന്യൂസിഫെറ

39, ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?

മലമുഴക്കി വേഴാമ്പല്‍

40, ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?

തായ്​ലാൻറ്​

41, കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?

ഗോള്‍ഡന്‍ ഷവര്‍ ട്രീ

42, ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍ ?

മാതംഗലീല, ഹസ്ത്യായുര്‍വേദം

43, കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ​ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

ബാലരാമപുരം

44, കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം ?

കെ.എഫ്​.സി

45, കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം ?

ഇരിങ്ങല്‍

46, കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത് ?

സ്പാര്‍ക്ക്

47, സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കി​െൻറ പേര് ?

സ്പര്‍ശ്

48, കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത് ?

30 മെഗാ വാട്ട്

49, കേരളത്തിലെ ആദ്യ മെട്രോ റെയിൽ ?

കൊച്ചി മെട്രോ

50, കേരളത്തിലെ ഐ.ഐ.ടി സ്ഥിതി ചെയ്യുന്ന സ്ഥലം

പാലക്കാട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piraviKerala piravi Quizgk quiz in malayalam
Next Story