കോവിഡ് രോഗികൾക്ക് വോട്ട് വീട്ടിൽ
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികൾക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സംവിധാനം. ഇതിന് ആരോഗ്യവകുപ്പ് സഹായത്തോടെ സ്െപഷൽ പോളിങ് ഒാഫിസർമാരെ നിയോഗിക്കും. വോെട്ടടുപ്പിന് തലേദിവസം മൂന്നുവരെ ആരോഗ്യ വകുപ്പ് നൽകുന്ന പട്ടികയിലുള്ളവർക്ക് വോട്ട് ചെയ്യാം. അതിനുശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് പി.പി.ഇ കിറ്റ് ധരിച്ച് പോളിങ് സ്റ്റേഷനിലെത്തി അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം.
വീട്ടിലെത്തി വോട്ടർമാർക്ക് മൂന്ന് കവറുകൾ നൽകും. പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്ത് ഒരു കവറിലിട്ട് ഒട്ടിക്കണം. ഡിക്ലറേഷൻ ഫോറം മറ്റൊരു കവറിലും. ശേഷം രണ്ട് കവറുകളും മറ്റൊരു കവറിലാക്കി നൽകണം. തദ്ദേശ അധ്യക്ഷന്മാരുടെ സംവരണത്തിൽ മാറ്റംവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകളിൽ മാത്രം 100 അധ്യക്ഷസ്ഥാനം കൂടി വനിത സംവരണം അല്ലാതായേക്കും. ബ്ലോക്കിലും നഗരസഭകളിലും നേരിയ മാറ്റമേ വരൂ. കോർപറേഷനിൽ മാറ്റമില്ല.