കേരള തീരത്ത് ആശങ്കയകലുന്നു; മുന്നൊരുക്ക നിർദേശങ്ങളിൽ ഇളവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുകയും കാലാവസ്ഥനിരീക്ഷണ കേന്ദ്രം നൽകുന്ന മഴ തീവ്രത പ്രവചനത്തിൽ ഇളവ് വരുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അേതാറിറ്റി പ്രഖ്യാപിച്ചിരുന്ന മുന്നൊരുക്ക നിർദേശങ്ങൾ ലഘൂകരിച്ചു.
ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ കനത്തമഴക്കുള്ള ഒാറഞ്ച് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഞായറാഴ്ച വ്യാപകമഴക്കുള്ള യെല്ലോ അലർട്ട് മാത്രമായിരുന്നു. തിങ്കളാഴ്ച കൂടി ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലർട്ട് തുടരും. തുടർന്ന് വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരുവിധ മഴ മുന്നറിയിപ്പും കാലാവസഥ കേന്ദ്രം നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്ക നിർദേശങ്ങളിൽ ഇളവ്് വരുത്തിയത്.
പ്രാദേശികമായി ലഭിച്ച മഴയുടെ അളവും സാഹചര്യവും കൂടി പരിഗണിച്ച് മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് നിര്‍ദേശിച്ചിരുന്ന നിയന്ത്രണം ആവശ്യാനുസരണം പിന്‍വലിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് അനുമതി നല്കി. ഇതോടൊപ്പം താലൂക്കുകളിലെ 24 മണിക്കൂര്‍ കൺട്രോള് റൂമുകൾ തുടുരുന്ന കാര്യം ജില്ല ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. ദേശീയ ദുരന്ത പ്രതികരണ സേന സംഘങ്ങളെ തിങ്കളാഴ്ച രാവിലെ മുതല്‍ പിൻവലിക്കും.
ജില്ല ഭരണകൂടങ്ങളാണ് പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുേക്കണ്ടത്. അതേസമയം, മത്സ്യ ത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിർദേശം തുടരും. മാത്രമല്ല ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണം. മഴകുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിെൻറ ഷട്ടർ അടച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളതീരത്തുനിന്ന് അകലുന്നതുകൊണ്ടാണ് മഴ കുറഞ്ഞതെന്നാണ് വിലയിരുത്തൽ. അറബിക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ‘ലുബാൻ’ ചുഴലിക്കാറ്റായി മാറി ഒമാൻ, യെമൻ തീരങ്ങളിലേക്കു നീങ്ങുകയാണെന്നാണ് കാലാവസ്ഥകേന്ദ്രത്തിെൻറ വിലയിരുത്തൽ. വെള്ളിയാഴ്ച ന്യൂനമർദം രൂപപ്പെട്ടത് കൊച്ചി തീരത്തുനിന്ന് 500 കിലോമീറ്റർ അകലെയായിരുന്നെങ്കിൽ ശനിയാഴ്ച വൈകീട്ട് തീവ്രന്യൂനമർദമായി മാറിയത് 1026 കിലോമീറ്റർ അകലെയാണ്.
കാറ്റ് ഇന്ത്യൻതീരത്തുനിന്ന് അകലുന്നതിനാൽ അപകടസാധ്യത കുറയുമെന്നാണ് നിഗമനം. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഞായറാഴ്ച താരതമ്യേന ശക്തമായ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
