Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിന്​ പ്രതിച്ഛായ...

സർക്കാറിന്​ പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്​ടപ്പെടുത്താൻ -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട സന്ദർഭം വന്നു ചേർന്നതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ്​ അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

സർക്കാറിൻെറ പ്രതിച്ഛായ നഷ്​ടപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നാണ്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്​.  പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്​ടപ്പെടുത്താൻ. ഈ സർക്കാറിന്​ ഒരിക്കലും ഉണ്ടായിട്ടില്ല. പി.ആർ ഏജൻസികൾ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ സർക്കാറിന്​ പ്രതിച്ഛായ ഉണ്ടാവുക. അത്തരം ഒരു നടപടിയും കഴിഞ്ഞ നാല്​ വർഷമായി സംസ്ഥാന സർക്കാറിൻെറ ഭാഗത്തു നിന്ന്​ ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ നഷ്​ടപ്പെടുത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ​െചന്നിത്തല പറഞ്ഞു.

ഉപ്പ്​ തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്​. എന്നാൽ ഉപ്പ്​ തിന്നവരാരും വെള്ളം കുടിക്കുന്നില്ല. അവരെല്ലാവരും രക്ഷപ്പെട്ടു നിൽക്കുകയാണ്​. കള്ളക്കടത്ത്​ കേസുമായി ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിനാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക്​ അതിൻെറ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന്​ ഒഴിയാനാവില്ലെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു. ചീഫ്​ സെക്രട്ടറിയുടെ റിപ്പോർട്ടിൽ എം. ശിവശങ്കരൻ കുറ്റം ​െചയ്​തതായി തെളിഞ്ഞിട്ടുണ്ട്​​. തങ്ങളെ സഹായിച്ചത്​ മു​ഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി ഫെലോയുമാണെന്ന്​ കേസിലെ ഒന്നാം പ്രതിയും പറഞ്ഞിട്ടുണ്ട്​. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച്​ അന്വേഷിക്കുകയും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്യേണ്ടത്​ അനിവാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു. 

തൻെറ ഓഫീസിൽ നടക്കുന്ന കാര്യങ്ങ​ളൊന്നും അറിയുന്നില്ല എന്നാണ്​ മുഖ്യമന്ത്രി പറയുന്നത്​. നാല്​ വർഷമായി തൻെറ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നയാളുടേയും രണ്ട്​ വർഷമായി ഐ.ടി ഫെലോയായി പ്രവർത്തിക്കുന്നയാളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച്​ ഒന്നും അറിയാൻകഴിയുന്നില്ലെന്ന്​ പറയുന്നത്​ ആരെ കബളിപ്പിക്കാനാണ്​.? ഒന്നുകിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു, അല്ലെങ്കിൽ തൻെറ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

കേരളത്തിൽ കൺസൽട്ടൻസി രാജാണ്​ കേരളത്തിൽ നടക്കുന്നത്​. കോൺഗ്രസോ യു.ഡി.എഫോ കൺസൽട്ടസികൾ നൽകുന്നതിന്​ എതിരല്ല. സാ​ങ്കേതിക മികവോടുകൂടിയ വൻകിട പദ്ധതികൾ നടപ്പാക്കേണ്ടി വരുമ്പോൾ കൺസൽട്ടൻസികളുടെ സേവനം ഉപയോഗിക്കേണ്ടതായി വരാം. ഉമ്മൻചാണ്ടി സർക്കാറിൻെറ കാലത്ത്​ ഒരു കൺസൽട്ടൻസിയേയും ഏൽപ്പിച്ചിരുന്നില്ല. ഡി.എം.ആർ.സിയെയാണ്​ കൊച്ചി മെട്രോക്ക്​ വേണ്ടി ചുമതലപ്പെടുത്തിയത്​. അല്ലാതെ ഇത്രയും വലിയ പദ്ധതിക്ക്​ ഒരു കൺസൽട്ടൻസിയേയും ച​ുമതലപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newskerala cmmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala opposition leader ramesh chennithala press meet against government -kerala news
Next Story