പൊള്ളയായ നയപ്രഖ്യാപനം; ഇത് ജനങ്ങളെ കബളിപ്പിക്കൽ -പ്രതിപക്ഷം
text_fieldsആരോപണവിധേയരായ മുഖ്യമന്ത്രി രാജിവെക്കുക, സ്പീക്കർ സ്ഥാനമൊഴിയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം സമാധാനപരമായി സഭ ബഹിഷ്കരിചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ നശിപ്പിച്ച സർക്കാറിനെതിരായ പ്രതിഷേധമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ച േശഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ.
പ്രതിപക്ഷത്തെ കേൾക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മർചാണ്ടി പറഞ്ഞു. വാളയാർ കേസ് അട്ടിമറിച്ചതിൽ പൊലീസിന്‍റെ ഇടപെടൽ െഞട്ടിക്കുന്നതായിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ദു:ഖം കേരളത്തിന്‍റെ ദു:ഖമാണ്. അവരെ കേൾക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഇനിയെങ്കിലും ആ കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലിനെ കള്ളക്കടത്തിന് മറയാക്കിയ സ്പീക്കർ സഭാ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം പ്രഹസനമായെന്ന് പി.ജെ. ജോസഫ് എം.എൽ.എ പഹറഞ്ഞു. സർക്കാറിനെതിരെ ശക്തമായ ആരോപണങ്ങളാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ ആരോപണവിധേയനായതിനാൽ അദ്ദേഹം വിട്ടു നിൽക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

