സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsതിരുവനന്തപുരം: നെക്ടര്‍ ഓഫ് ലൈഫ് എന്ന പേരിൽ സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചു. ശേഖരിക്കുന്ന പാല് ആറുമാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. ജനറല്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭഘട്ടത്തില്‍ സൗജന്യമായി പാല് ലഭ്യമാക്കുക. പിന്നീട് പാല് ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുന്ന കുഞ്ഞുങ്ങള്‍ക്ക് ബാങ്കില്‍നിന്നുള്ള പാസ്ചുറൈസ് ചെയ്ത പാൽ നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാനും അണുബാധ കുറയ്ക്കാനും സഹായകരമായിരിക്കും. പാസ്ചുറൈസേഷന് യൂനിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആര്.ഒ പ്ലാൻറ്, സ്റ്റെറിലൈസിങ് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.
ഐ.എം.എ, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീഡിയാട്രീഷ്യന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബലിെൻറ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷതവഹിച്ച യോഗത്തില്‍ മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

