Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചവരുടെ എണ്ണം 20 ആയി

text_fields
bookmark_border
സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചവരുടെ എണ്ണം 20 ആയി
cancel

തിരുവനന്തപുരം: വെള്ളിയാഴ്​ച തിരുവനന്തപുരത്ത്​ മരിച്ച വഞ്ചിയൂർ സ്വദേശിയുടെ കോവിഡ്​ പരിശോധന ഫലം പോസിറ്റീവ്​. വഞ്ചിയൂർ സ്വദേശി രമേശനാണ്​ മരിച്ചത്​. 67 വയസായിരുന്നു. 

മേയ്​ 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്​ച മെഡിക്കൽ കോളജ്​ ആശുപത്രിയിലും എത്തിയിരുന്നു. സംസ്​ഥാനത്ത്​ ഇതോടെ കോവിഡ്​ മരണം 20 ആയി.  

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്​ച 82 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള രണ്ടുപേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala One More Covid 19 Death -Kerala news
Next Story