Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 12:11 PM GMT Updated On
date_range 21 May 2020 12:11 PM GMTകുളത്തിൽ വെച്ച് അപസ്മാരം സംഭവിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsbookmark_border
പഴഞ്ഞി : കുളത്തിൽ കുളിക്കുന്നതിനിടെ അപസ്മാരം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. അരുവായി കുറ്റിക്കാട് വീട്ടിൽ പരേതനായ സഖറിയയുടെ മകൻ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലോടെ പഴഞ്ഞി പുത്തൻകുളത്തിൽ വെച്ചായിരുന്നു സംഭവം.
തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ-ജെസി. സഹോദരൻ-വർഗീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story