Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനപാലകരും...

വനപാലകരും മീൻപിടിത്തക്കാരും ഏറ്റുമുട്ടി; വനപാലകൻ മുങ്ങി മരിച്ചു, ഒരാളെ കാണാതായി

text_fields
bookmark_border
വനപാലകരും മീൻപിടിത്തക്കാരും ഏറ്റുമുട്ടി; വനപാലകൻ മുങ്ങി മരിച്ചു, ഒരാളെ കാണാതായി
cancel

പു​ൽ​പ​ള്ളി: കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ബ​നി ന​ദി​യി​ൽ ഗു​ണ്ട​ത്തൂ​രി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ ​ന്ധ​നം ത​ട​യാ​ൻ പോ​യ വ​ന​പാ​ല​ക സം​ഘ​വും മീ​ൻ​പി​ടി​ത്ത​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലും ഏ​റ് റു​മു​ട്ട​ലി​നു​മി​ട​യി​ൽ വ​ന​പാ​ല​ക​ൻ മു​ങ്ങി​മ​രി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ ബീ​ച്ച​ന​ഹ​ള​ളി ഡാ​മി​ന്​ സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്​ സം​ഭ​വം. നോ​ർ​ത്​ ബേ​ഗൂ​ർ റേ​​ഞ്ചി​ലെ വ​നം​വാ​ച്ച​ർ മ​ഹേ​ശ​നാ​ണ്​ (32) ന​ദി​യി​ൽ വീ​ണ്​ മ​രി​ച്ച​ത്. വ​ന​പാ​ല​ക സം​ഘ​ത്തി​ലെ വാ​ച്ച​ർ ശി​വ​കു​മാ​റി​നെ (30) പു​ഴ​യി​ൽ കാ​ണാ​താ​യി. തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ക​ർ​ണാ​ട​ക വ​നം, പൊ​ലീ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​ഴ​യി​ൽ മീ​ൻ പി​ടി​ത്തം വ​ന​പാ​ല​ക​ർ അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് കൊ​ട്ട തോ​ണി​യി​ൽ ഈ ​സ്ഥ​ല​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു. വ​ല വി​രി​ച്ച​ത്​ അ​റു​ത്തു​മാ​റ്റി​യ വ​ന​പാ​ല​ക സം​ഘ​ത്തെ മ​റു​ക​ര​യി​ൽ നി​ന്നെ​ത്തി​യ ഒ​രു സം​ഘം പൊ​ടു​ന്ന​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മ​റ്റ് വ​ന​പാ​ല​ക​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു. ഉ​ന്ന​ത പൊ​ലീ​സ്, വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത്​ ക്യാ​മ്പു ചെ​യ്യു​ന്നു​ണ്ട്.

Show Full Article
TAGS:kerala news wayanad news obit News 
News Summary - kerala obit news malayalam news
Next Story