മലയാളി നഴ്സിന് അബൂദബിയിൽ അംഗീകാരം
text_fieldsമണ്ണഞ്ചേരി: ആശുപത്രി സേവനത്തിനിെട കോവിഡ്-19 ബാധിച്ചെങ്കിലും മനസ്സും ശരീരവും തളരാതെ വിഡിയോകളിലൂടെയും ടിക്ടോക്കിലൂടെയും രോഗികൾക്ക് ആശ്വാസം നൽകി അബൂദബിയിൽ ഒരു മലയാളി നഴ്സ്. മണ്ണഞ്ചേരി ചെത്തിക്കാട്ടുവെളിയിൽ (വടക്കേപരുത്തിയിൽ) നസറുദ്ദീെൻറയും സജീദയുടെയും മകൾ സി.എസ്. സുറുമിയാണ് ഗൾഫിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ താരമായത്. ലക്ഷത്തിൽപരം പേരാണ് സുറുമിയുടെ വിഡിയോ കണ്ടതും പങ്കുവെച്ചതും. യു.എ.ഇയിലെ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിൽ സുറുമിയുടെ ഇൻറർവ്യൂ പ്രസിദ്ധീകരിച്ചതോടെയാണ് മണ്ണഞ്ചേരിയിലെ മാലാഖ പ്രശസ്തയാകുന്നത്.
അബൂദബി ലൈഫ് ലൈൻ ആശുപത്രിയിലെ നഴ്സായ സുറുമിക്ക് ഏപ്രിൽ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ തളർന്നുപോയ നിമിഷങ്ങളായിരുന്നു അത്. ആറുവയസ്സുള്ള ഏകമകൾ മണ്ണഞ്ചേരിയിലെ വീട്ടിൽ. ഭർത്താവ് ഷാമോൻ സൗദി അറേബ്യയിൽ. മാതാപിതാക്കളെ രോഗവിവരം അറിയിച്ചില്ല. ഭർത്താവുമായി കാര്യങ്ങൾ ചർച്ചചെയ്തു. മകളെ എല്ലാ ദിവസവും വിഡിയോകാൾ ചെയ്ത് ആശ്വാസം കണ്ടെത്തി. എന്നാൽ, മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചും നിറയെ സംസാരിക്കുകയും ചെയ്യുന്ന സുറുമിക്ക് 29 ദിവസത്തെ ഐസൊലേഷൻ ഏറെ ദുസ്സഹമായിരുന്നു. പിന്നെ കോവിഡിനെക്കുറിച്ച വിഡിയോകളിലേക്ക് ശ്രദ്ധതിരിച്ചു.
രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബോധവത്കരണ ക്ലാസുകളും വിഡിയോകളിൽ ഉൾപ്പെടുത്തി. ഇതിനിടയിൽ നിരവധിപേർക്ക് ആശ്വാസത്തിെൻറയും ചേർത്തുനിർത്തലിെൻറയും ഉപദേശങ്ങൾ കൈമാറി. അവർക്ക് കൂടുതൽ ആത്മവിശ്വാസവും ധൈര്യവും നൽകി. ഇതിനിടെ ദുബൈയിലെ എഫ്.എം റേഡിയോയിലും സുറുമിയുടെ ഇൻറർവ്യൂ വന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ് സുറുമി. സ്വന്തം ജീവൻപോലും പരിഗണിക്കാതെ അബൂദബിയിലെ ലേബർ ക്യാമ്പുകളിൽ ഐസൊലേഷൻ വാർഡുകളിൽ ഒറ്റപ്പെട്ട് പോയവർക്കിടയിൽ ആത്മവിശ്വാസവും ആശ്വാസവുമേകാൻ അശ്രാന്തപരിശ്രമം നടത്തുന്ന സുറുമി, ലൈഫ് ലൈൻ ഹോസ്പിറ്റലിലെ കോവിഡ്-19 മെഡിക്കൽ സംഘത്തിലെ അംഗം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
