കോൺസുലേറ്റിൽനിന്ന് പാർസലുകളെത്തി, സി-ആപ്റ്റ് ജീവനക്കാരുടെ മൊഴിയിൽ വൈരുധ്യം
text_fieldsതിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പാർസല്‍ കൊണ്ടുപോയ സംഭവത്തില്‍ സി-ആപ്റ്റിലെ രണ്ടു ജീവനക്കാരില്‍നിന്ന് കസ്റ്റംസ് മൊഴിയെടുത്തു. പാർസല്‍ കൈകാര്യം ചെയ്ത ജീവനക്കാരെയാണ് തിങ്കളാഴ്ച കസ്റ്റംസ് ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. കഴിഞ്ഞയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ സി-ആപ്റ്റ് ആസ്ഥാനത്ത് പരിശോധന നടത്തിയപ്പോള്‍ സ്ഥലത്തില്ലാതിരുന്നവരാണ് ഈ ജീവനക്കാർ.
പാർസലുകള്‍ എടപ്പാളില്‍ എത്തിച്ചതിനു പിന്നാലെ സി-ആപ്റ്റില്‍നിന്ന് മറ്റൊരു വാഹനം ബംഗളൂരുവിലേക്കും പോയതായി കസ്റ്റംസ്റ്റിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഔദ്യോഗിക യാത്രയായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
സി-ആപ്റ്റ് ജീവനക്കാരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കോണ്‍സുലേറ്റില്‍നിന്ന് രണ്ടു വാഹനങ്ങളില്‍ എത്തിച്ചത് 32 പാർസലുകളായിരുന്നെന്ന് ഒരാൾ മൊഴി നല്കിയപ്പോൾ 28 എന്നാണ് മറ്റൊരാളുടെ മൊഴി. കോണ്‍സുലേറ്റില്‍ നിന്നെത്തിച്ചതില്‍ ഒരു പാർസല്‍ മാത്രമാണ് പൊളിച്ച് പരിശോധിച്ചത്. അതില്‍ മതഗ്രന്ഥങ്ങള്‍ കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍, മറ്റു പാർസലുകള്‍ പൊളിച്ചുനോക്കാതെയാണ് സി-ആപ്റ്റ് വാഹനത്തില്‍ കൊണ്ടുപോയത്.
യു.എ.ഇ കോൺസുലേറ്റിന് നേരിട്ട് പാർസലുകൾ എടപ്പാളില്‍ എത്തിക്കാമായിരുന്നെങ്കിലും സി- ആപ്റ്റ് സഹായം തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസിൽ നിന്നുള്ള നിർദേശം ഇതിനു പിന്നിലെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

