ധൂർത്തിന് കുറവില്ല, കർഷകർക്ക് നൽകാൻ മാത്രം പണമില്ല
text_fieldsതൃശൂർ: നെൽകർഷകർക്ക് റോയൽറ്റി നൽകാനുള്ള നിർദേശം സർക്കാർ തടഞ്ഞു. ഫണ്ടില്ലാത്തതിനാൽ തൽക്കാലം ഇത് നടപ്പാക്കേണ്ടെന്നാണ് നിർേദശം. പരിസ്ഥിതി സംരക്ഷണത്തിനും വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ഭൂഗർഭ ജലത്തിെൻറ തോത് കുറയാതെ നിലനിർത്താനും നെൽപാടങ്ങൾ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് കർഷകന് റോയൽറ്റി എന്ന ആശയം ഉയർന്നത്. ഹെക്ടർ ഒന്നിന് 2,500 രൂപ റോയൽറ്റി നൽകാനായിരുന്നു നിർദേശം. സംസ്ഥാന ആസൂത്രണ ബോർഡാണ് സർക്കാറിന് ഇതുസംബന്ധിച്ച് നിർദേശം സമർപ്പിച്ചത്.
കാർഷിക മേഖലക്ക് ഊന്നൽ നൽകിയ ബജറ്റിൽ ഇൗ നിർദേശം ഇടം പിടിച്ചെങ്കിലും പണമില്ലെന്ന ധനവകുപ്പിെൻറ നിലപാടിനെ തുടർന്നാണ് റോയൽറ്റി തൽക്കാലം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. റോയൽറ്റി നൽകണമെന്ന നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയും മാറ്റിവെച്ചു. സർക്കാർ തലത്തിലെ ധൂർത്ത് നിരന്തരം വിവാദമാകുന്ന സന്ദർഭത്തിലാണ് കർഷകർക്ക് ആനുകൂല്യം നൽകാൻ പണമില്ലെന്ന നിലപാട് വരുന്നത്.
നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് മുൻ വർഷങ്ങളിൽ കിട്ടാനുള്ള പണം ഇൗയടുത്ത നാളുകളിലാണ് ലഭിച്ചത്. ആനുകൂല്യങ്ങളുടെ നിഷേധവും സംഭരണ കുടിശ്ശികയും പ്രതിസന്ധി സൃഷ്ടിക്കുേമ്പാഴും കർഷകർ മുൻ വർഷങ്ങെളക്കാൾ കൂടുതൽ കൃഷിയിറക്കുകയും കൂടുതൽ തരിശുനിലം കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘വിളിച്ചുണർത്തിയശേഷം ഉൗണിെല്ല’ന്ന് പറയുന്നത്.
നെല്ല് സംഭരണ കാര്യത്തിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ കോൾ കർഷകർ യോഗം ചേർന്ന് അടുത്ത സീസണിൽ കൃഷിയിറേക്കണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
50 മില്ലുകളുമായി സപ്ലൈകോ കരാറുണ്ടാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ സീസണിൽനിന്ന് 80 പൈസ വർധിപ്പിച്ച് കിലോക്ക് 23.30 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുകയെന്നും കൃഷിവകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.