ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ ഏഴുദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങരുത്
text_fieldsതിരുവനന്തപുരം: ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർക്ക് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഏഴുദിവസത്തിൽ കൂടുതൽ ഇവർ സംസ്ഥാനത്ത് തങ്ങിയാൽ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെ കേസെടുക്കും.
കേരളത്തിലേക്കെത്തുന്ന ഉദ്യോഗസ്ഥർ, പ്രഫഷനലുകൾ എന്നിവർക്കാണ് നേരത്തേ ക്വാറൻറീനിൽ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവിൽ വിദ്യാർഥികൾക്കും ഇളവ് നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വരുന്നവരും ഏഴുദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ പാടില്ല. പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് വരെയും പരീക്ഷതീയതിക്ക് മൂന്നുദിവസത്തിന് ശേഷവും കേരളത്തിൽ തങ്ങാം. ഇവർ മറ്റൊരു സ്ഥലത്തേക്കും പോകാൻ പാടില്ല.
ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജില്ല കലക്ടർമാർ പാസ് അനുവദിക്കും. കേരളത്തിലെത്തുന്നവർ നേരെ താമസസ്ഥലത്തേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
