Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണക്കറിയണം,...

കണക്കറിയണം, നിരത്തി​ലോടുന്ന വാഹനങ്ങൾ എത്ര​? വിവരശേഖരണത്തിന്​​ മോട്ടോർ വാഹന വകുപ്പ്​

text_fields
bookmark_border
കണക്കറിയണം, നിരത്തി​ലോടുന്ന വാഹനങ്ങൾ എത്ര​? വിവരശേഖരണത്തിന്​​ മോട്ടോർ വാഹന വകുപ്പ്​
cancel

​തൊടുപുഴ: റോഡ്​ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത്​ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ കണക്കെടുപ്പ്​ നടത്താൻ മോട്ടോർ വാഹന വകുപ്പ്​. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 1,93,97,002 വാഹനങ്ങളാണ് നിലവിലുള്ളത്. എന്നാൽ, അവയിൽ റോഡിൽ ഉപയോഗയോഗ്യമായി എത്രയെണ്ണമാണുള്ളതെന്ന്​ വ്യക്തമായ കണക്കുകൾ ഇല്ല.

റോഡിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ, രേഖകളിൽ ഉള്ളതും നശിച്ചു പോയതുമായ വാഹനങ്ങൾ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കുകയാണ്​​ ​ വെഹിക്കിൾ സെൻസസിന്‍റെ പ്രാഥമിക ഉദ്ദേശ്യം​. ട്രാഫിക്​ വിദഗ്​ധരുടെ വിലയിരുത്തൽ പ്രകാരം കേരളത്തിലെ റോഡുകളുടെ സാധാരണ ഉൾക്കൊള്ളൽ ശേഷിയേക്കാൾ ഇരട്ടിയിലധികം വാഹനങ്ങളാണ്​ നിരത്തുകളിലൂടെ പായുന്നത്​​. ഇത്​ വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കും ഒരു പരിധിവരെ കാരണമാണ്​​.

സംസ്ഥാനത്ത്​ ഒരുദിവസം 130 നും 160 നും ഇടയിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നുവെന്നാണ്​ കണക്കുകൾ. പത്ത്​ മുതൽ പതിനഞ്ച്​ പേർ വരെ മരണപ്പെടുന്നു. 150 നും 160 നും ഇടയിൽ ആളുകൾക്ക്​ പരിക്കേൽക്കുന്ന സാഹചര്യവുമുണ്ട്​. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 18,598 അപകടങ്ങളിലായി 1384 ​​​പേർ റോഡപകടങ്ങളിൽ മരണപ്പെട്ടു. 21,255 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​.

സെൻസസിലൂടെ വാഹനങ്ങളുടെ സാ​ന്ദ്രതയും അപകട സാധ്യതയും താരതമ്യം ചെയ്ത്​ അപകടങ്ങൾ പതിവായ സ്​പോട്ടുകൾ കൃത്യമായി കണ്ടെത്താനും ഇതുവഴി വാഹനാപകടങ്ങൾക്ക്​ കടിഞ്ഞാണിടാനും സർവേ സഹായകമാകുമെന്നാണ്​ കരുതുന്നത്​. ഇത്​ കൂടാതെ സർവേയിലൂടെ ഫിറ്റ്​നസ്​ ഇല്ലാത്തവ, റോഡ്​ ടാക്സ്​ അടക്കാത്തവ, വ്യാജനമ്പറിൽ ഓടുന്നവ തുടങ്ങിയ വാഹനങ്ങളെയും കണ്ടെത്താൻ കഴിയും.

ഇതോടൊപ്പം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്​ മോട്ടോർ വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു​. ഇതിൽ ഒമ്പതെണ്ണം മുമ്പ് അനുമതി നൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും 19 എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം അനുമതി നൽകിയതുമാണ്. ഒരു ജില്ലയിൽ രണ്ട്​ സ്റ്റേഷൻ എന്ന ക്രമത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ഈ വർഷം തന്നെ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളാണ്​​ പുരോഗമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road safetyroad accidents in keralaaccident spotvehicles crowdMVD
News Summary - Kerala MVD Launches Vehicle Census
Next Story