ഭൂമിയില് ഈ വര്ഷം കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളിലൊന്ന് കേരളം
text_fieldsതിരുവനന്തപുരം: ലോകത്ത് എല്ലാം തികഞ്ഞ സ്ഥലമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ വര്ഷം വിനോദസഞ്ചാരികള് സന്ദര്ശിക്കേണ്ട 19 സ്ഥലങ്ങളിലൊന്നായി കേരളത്തെ സി.എന്.എൻ ട്രാവല് തെരഞ്ഞെടുത്തു.
സൂര്യന്, സമുദ്രം, മണല്പരപ്പ്, നല്ല ഭക്ഷണം, ഹൗസ്ബോട്ടുകള്, സാംസ്കാരികത്തനിമ, വന്യജീവികള് എന്നുവേണ്ട ഇന്ത്യയില് എല്ലാമുള്ള സ്ഥലമാണിത്. നാടു നിറഞ്ഞ തെങ്ങുകള്, വിശാലമായ കായല്പരപ്പുകള് എന്നിവയെല്ലാം ഈ പ്രദേശത്തിന് ദൈവത്തിെൻറ സ്വന്തം നാടെന്ന വിശേഷണം അനുയോജ്യമാക്കുന്നു- സി.എന്.എന് ട്രാവല് കേരളത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞവര്ഷം മഹാപ്രളയം സംസ്ഥാനത്ത് ദുരിതം വിതച്ചെങ്കിലും ഇവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള് ദുരന്തത്തില്നിന്ന് രക്ഷപ്പെെട്ടന്നും സി.എന്.എന് ട്രാവല് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
