അയ്യപ്പഭക്തർക്ക് ഭക്ഷണം വിളമ്പി, ഭജനക്ക് പന്തലൊരുക്കി മുസ്ലിം യുവാക്കൾ
text_fieldsമങ്കര (പാലക്കാട്): നൂറോളം അയ്യപ്പഭക്തർക്ക് അന്നദാനവും ഭജനക്ക് പ്രത്യേക സ്ഥലവു മൊരുക്കി കല്ലൂരിലെ മുസ്ലിം യുവാക്കളുെട സൗഹാർദ മാതൃക. സ്വാമിമാർക്ക് ഭക്ഷണം നൽകു ന്നതോടൊപ്പം പ്രദേശവാസികളായ ആയിരത്തോളം പേർക്കും ഇവർ ഭക്ഷണം വിളമ്പി. മുഴുവൻ െചല വും വഹിച്ചത് യുവാക്കളുടെ കൂട്ടായ്മയാണ്.
വീട്ടമ്മമാരായ സൈനബ, സുബൈദ, ബീവാത്തുമ് മ, ഹാജറു, ലൈല, റാഫിയ, പ്രേമ, ഇന്ദിര, പാർവതി, കനകലത, ഷീല, കോമളം, കുമാരി എന്നിവരടങ്ങുന്ന സംഘമാണ് ഭക്ഷണം തയാറാക്കിയത്. ഭക്തർക്ക് ഭജന നടത്താൻ യുവാക്കൾ പന്തലൊരുക്കി പായ വിരിക്കുകയും ചുറ്റും വർണവിളക്കുകളും കുരുത്തോലകളും തൂക്കുകയും ചെയ്തു. പൂജ നടത്താനുള്ള സൗകര്യവുമൊരുക്കിയിരുന്നു.
ഗുരുസ്വാമി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന ഭജന ഒരുമണിക്കൂറോളം നീണ്ടു. കടയുടമകൾ നേരത്തേ കടയടച്ച് ഭജനക്കായി സൗകര്യം ചെയ്തു. കല്ലൂർ ജുമാമസ്ജിദ് ഖതീബ് സിറാജുദീൻ ഫൈസിയും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് അന്നദാനത്തിനുശേഷം നടന്ന മതമൈത്രി കൂട്ടായ്മയിൽ അദ്ദേഹം പെങ്കടുത്തു.

ഇത്തരം സംഗമം മാതൃകയാണെന്ന് സിറാജുദ്ദീൻ ഫൈസിയും ഗുരുസ്വാമി കൃഷ്ണമൂർത്തിയും പറഞ്ഞു.
മങ്കര കല്ലൂരിൽ അയ്യപ്പൻമാർക്ക് അന്നദാനം ഒരുക്കിയശേഷം നടന്ന മതമൈത്രി കൂട്ടായ്മയിൽ കല്ലൂർ ജുമാമസ്ജിദ് ഖതീബ് സിറാജുദ്ദീൻ ഫൈസി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
