ന്യൂനപക്ഷ, ദലിത് വേട്ടക്കെതിരെ മുസ്ലിം സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ, ദലിത് വേട്ടക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളത്ത് റാലി സംഘടിപ്പിക്കും. നരവേട്ടക്ക് വിധേയരാകുന്നത് ന്യൂനപക്ഷ, ദലിത് വിഭാഗത്തിൽപെട്ടവരാണെങ്കിലും ഇത് രാജ്യത്തെ എല്ലാ വിഭാത്തിൽ പെട്ടവരെയും വേദനിപ്പിക്കുന്നുണ്ട്. ജനാധിപത്യ രീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും അടിച്ചൊതുക്കാനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ ഭീതിയുടെ കരിനിഴലിൽ നിർത്തി മൗനികളാക്കാനുമുള്ള സർക്കാർ ശ്രമം ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമന്യേ നന്മ ആഗ്രഹിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇത്തരം നീക്കത്തിനെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ യോജിച്ചുനിൽക്കാനും മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്ന് കർമപരിപാടി ആവിഷ് കരിക്കാനും തീരുമാനിച്ചു.
പശു സംരക്ഷണത്തിെൻറ പേരിൽ രാജ്യത്ത് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനും നിരപരാധികളെ ക്രൂരമായി കൊലചെയ്യാനും യാതൊരു തടസ്സവുമില്ലാത്ത അവസ്ഥ വന്നിരിക്കയാണ്. സർക്കാറാകെട്ട ഇതിന് മൗനാനുവാദം കൊടുക്കുകയും ചെയ്യുന്നു. എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് കേന്ദ്രസർക്കാറും അതിെൻറ ഉത്തരവാദപ്പെട്ട നേതാക്കളും തുടർച്ചയായി നടത്തുന്നത്. മുസ്ലിം, ദലിത് ജനവിഭാഗങ്ങൾക്കുനേരെ എന്തതിക്രമവും നടത്താൻ േപ്രരിപ്പിക്കുന്നവിധം പ്രകോപനപരമായ വേദികൾ സർക്കാർതന്നെ സൃഷ്ടിച്ചുകൊടുക്കുകയാണ്. ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ആത്മാർഥതയില്ലാത്തതാണെന്ന് അദ്ദേഹത്തിെൻറയും ഭരണകൂടത്തിെൻറയും സമീപനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. സംഘർഷങ്ങളും സംഭീതിയും സൃഷ്ടിച്ച് രാഷ്ട്രീയ മുതെലടുപ്പ് നടത്താൻ ഭരണകൂടംതന്നെ നിമിത്തങ്ങളുണ്ടാക്കുന്നത് രാജ്യത്തിെൻറ നന്മയുടെ കടക്കൽ കത്തിവെക്കുന്ന നടപടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ഇസ്രായേൽ സന്ദർശിച്ച് നെതന്യാഹുവുമായി നടത്തിയ സംഭാഷണങ്ങളും ഇസ്രായേലുമായി നടത്താനിരിക്കുന്ന കച്ചവടക്കരാറുകളും ഇന്ത്യയുടെ വിശാല താൽപര്യങ്ങൾക്കെതിരും രാജ്യം പുലർത്തിപ്പോന്ന മഹിതമായ പാരമ്പര്യത്തിന് കടകവിരുദ്ധവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, പി.കെ.കെ. ബാവ, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഉമ്മർ ഫൈസി മുക്കം, കെ. മോയിൻ കുട്ടി മാസ്റ്റർ, ടി.പി. അബ്ദുല്ലക്കോയ മദനി, പി. ഉണ്ണീൻകുട്ടി മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സി.പി. സലീം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി, അലി അക്ബർ മൗലവി, ഇ.പി. അശ്റഫ് ബാഖവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബുൽ ഖൈർ മൗലവി, എൻജിനീയർ പി. മമ്മദ് കോയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
