മുസ്ലിം ജമാഅത്ത് കൗൺസിൽ പിന്തുണ യു.ഡി.എഫിന്
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ഇൻഡ്യ മുന്നണിയെ പിന്തുണക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫിനെയാണ് പിന്തുണക്കേണ്ടതെന്നാണ് കൗൺസിൽ കരുതുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.എം. ഹാരിസ്, വൈസ് പ്രസിഡന്റ് സി.ബി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി എ.എ. അഷ്റഫ്, തൃശൂർ ജില്ല ജനറൽ സെക്രട്ടറി എം.എം. ജലീൽ, സെക്രട്ടറി ഇ.കെ. ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

