Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ

text_fields
bookmark_border
Kerala Muslim Jamaat
cancel
Listen to this Article

കോട്ടയം: വർഷങ്ങളോളം ജനപ്രതിനിധിയായിരുന്ന പി.സി. ജോർജ് കേരളീയ മത സൗഹാർദ്ദ പരിസരം അസത്യ വാക്കുകൾ കൊണ്ട് മലീമസമാക്കുന്നുവെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീൻഷാ. പി.സി ജോർജിനെതിരെ ഐ.പി.സി 153 എ പ്രകാരം നടപടി സ്വീകരിക്കണമെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയല്ലെന്ന് തെളിയിക്കണമെന്നും അമീൻഷാ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മത സൗഹാർദ്ദം സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി തകർത്തെറിഞ്ഞു കൊണ്ട് ഉദാത്തമായ സംസ്കാരം പുലർത്തിപ്പോരുന്ന കേരളത്തിലെ ജനതക്ക്‌ മുന്നിൽ പി.സി ജോർജിനെ പോലുള്ള മത വെറിയന്മാർ സൃഷ്ടിച്ചു വിടുന്ന വിഷബീജങ്ങളെ മതേതര പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കണം.

മത വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയും വെറുപ്പും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഇത്തരക്കാരുടെ ഗൂഢനീക്കത്തിനെതിരെ മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം വിദ്വേഷ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും അമീൻഷാ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Muslim Jamaat Youth Council wants to file a case against PC George
Next Story