കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഒന്നു മുതൽ
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്‍ററിനറിയുടെ ഭാഗമായി ‘മനുഷ്യർകൊപ്പം’ എന്ന തലക്കെട്ടിൽ കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളയത്രക്ക് ജനുവരി ഒന്നിന് കാസർകോട്ട് തുടക്കമാകുമെന്ന് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 16ന് തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും. കാന്തപുരം നയിക്കുന്ന യാത്രയിൽ ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടക്കമുള്ള നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് തങ്ങൾക്ക് അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

