Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള മുസ്‍ലിം ജമാഅത്ത് നേതാവ് പി.പി. ജഅ്ഫർ കോയ തങ്ങൾ നിര്യാതനായി
text_fieldsbookmark_border
തൊടുപുഴ: കേരള മുസ്‍ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തൻപുരയിൽ പി.പി. ജഅ്ഫർ കോയ തങ്ങൾ (63) നിര്യാതനായി. വിവിധയിടങ്ങളിൽ ഖത്തീബും ഖാദിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 11 ന് കുമ്മംകല്ലിലെ വീട്ടിൽ ജനാസ നമസ്കാരം നടക്കും. തുടർന്ന് 12ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാമസ്ജിദിൽ ഖബറടക്കും.
മാതാവ്: മുല്ലബീവി. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, സയ്യിദ് സഹൽ തങ്ങൾ, സയ്യിദ് സുഹൈൽ, സയ്യിദ് മുഹ്സിൻ, സുമയ്യബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

