കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി സമ്മേളനം തുടങ്ങി
text_fieldsകേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഖലീലുല്‍ ബുഖാരി എറണാകുളം മറൈന്‍ ഡ്രൈവില്‍ പതാക ഉയര്‍ത്തുന്നു
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. ബുധനാഴ്ച വൈകീട്ട് നാലിന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി.പി.എം. ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എ. അഹ്മദ്കുട്ടി, വി.എച്ച്. അലി ദാരിമി, സി.ടി. ഹാഷിം തങ്ങള്‍, കെ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്, എന്‍. അലി അബ്ദുല്ല, സി.പി. സൈതലവി മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സി.എ. ഹൈദ്രോസ് ഹാജി, ഷാജഹാന് സഖാഫി, കൈതപ്പാടന്‍ അബ്ദുല്‍ കരീം, സൈഫുദ്ദീന് എന്നിവർ സംബന്ധിച്ചു.
ചേരാനല്ലൂര്‍ ജാമിഅ അശ്അരിയ്യയില്‍ കാബിനറ്റും സംസ്ഥാന കൗണ്‍സിലും നടന്നു. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ കളമശ്ശേരി നജാത്ത് ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുത്ത 300 പ്രതിനിധികള്‍ സംബന്ധിക്കുന്ന സംസ്ഥാന കൗണ്‍സില്‍ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

