Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭയിൽ മലയാളത്തിൽ...

രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് കേരള എം.പിമാർ

text_fields
bookmark_border
രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് കേരള എം.പിമാർ
cancel

ന്യൂ​ഡ​ൽ​ഹി: ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ‘കേ​ര​ള’ എ​ന്ന​തി​നു പ​ക​രം ‘കേ​ര​ളം’ എ​ന്നാ​ക്കാ​നു​ള്ള കേ​ര​ള (പേ​ര് മാ​റ്റ​ൽ) ബി​ല്ലി​ന് മേ​ൽ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ. ബി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​സാ​ന്നി​ധ്യം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ എ​ല്ലാ​വ​രും പ്ര​സം​ഗ​ത്തി​ൽ ചോ​ദ്യം​ചെ​യ്തു.

‘ഭാ​ര​ത​മെ​ന്ന് കേ​ട്ടാ​ൽ അ​ഭി​മാ​ന​പൂ​രി​ത​മാ​ക​ണം അ​ന്ത​രം​ഗം, കേ​ര​ള​മെ​ന്ന് കേ​ട്ടാ​ലോ തി​ള​ക്ക​ണം ചോ​ര ഞ​ര​മ്പു​ക​ളി​ൽ’ എ​ന്ന വ​ള്ള​ത്തോ​ളി​ന്റെ ക​വി​ത ചൊ​ല്ലി പ്ര​സം​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട കോ​ൺ​ഗ്ര​സ് അം​ഗം ജെ​ബി മേ​ത്ത​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​വി​ടെ​യെ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തി​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​വും ചെ​യ​റും പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്തി. അ​നീ​തി ക​ണ്ടാ​ൽ, അ​തി​ക്ര​മം ക​ണ്ടാ​ൽ, ഭാ​വി​ത​ല​മു​റ​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ചോ​ര തി​ള​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി സ​മ​രം ചൂ​ണ്ടി​ക്കാ​ട്ടി ജെ​ബി പ​റ​ഞ്ഞു.

ലീ​ഗ് വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി ന​ൽ​കി ഹാ​രി​സ് ബീ​രാ​ൻ

‘കേ​ര​ളം’ ബി​ൽ ച​ർ​ച്ച​യി​ൽ ലീ​ഗ് വി​മ​ർ​ശ​നം ന​ട​ത്തി​യ ബി.​ജെ.​പി അം​ഗ​ത്തി​ന് ച​ർ​ച്ച​യി​ൽ ഹാ​രി​സ് ബീ​രാ​ൻ മ​റു​പ​ടി ന​ൽ​കി. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​ഭ​യി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സാ​ഹി​ബ് രൂ​പ​വ​ത്ക​രി​ച്ച പ്ര​സ്ഥാ​ന​മാ​ണ് ലീ​ഗെ​ന്നും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ പാ​ര​മ്പ​ര്യം ലീ​ഗി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

മ​തേ​ത​ര പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വു​മാ​ണ് കേ​ര​ള​ത്തി​ന്റെ ക​രു​ത്ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ‘അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ’ ആ​യി ക​ണ്ട് സ്വീ​ക​രി​ക്കു​ന്ന ഉ​ന്ന​ത സം​സ്കാ​ര​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. മ​തേ​ത​ര​ത്വ​വും വി​ക​സ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന കേ​ര​ള ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് സു​പ്ര​ധാ​ന ബി​ൽ ച​ർ​ച്ച​ക്ക് വ​ന്ന​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​സാ​ന്നി​ധ്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​പി വാ​ക്കൗ​ട്ട് ന​ട​ത്തി.

വ​യ​നാ​ട്ടി​ൽ ഫോ​ട്ടോ എ​ടു​ത്തു​പോ​യ​വ​രെ കേ​ര​ളം ഓ​ർ​മി​ക്കും -വി. ​ശി​വ​ദാ​സ​ൻ

ജാ​തി​ക്കും ജ​ന്മി​ത്വ​ത്തി​നും നാ​ടു​വാ​ഴി​ത്വ​ത്തി​നു​മെ​തി​രെ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്റെ ഉ​ൽ​പ​ന്ന​മാ​ണ് കേ​ര​ള​മെ​ന്ന് ഡോ. ​വി. ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ പു​രോ​ഗ​മ​ന​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത് ഇ.​എം.​എ​സ് സ​ർ​ക്കാ​റാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ അ​ന്ന് സാ​ധി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ ഫോ​ട്ടോ എ​ടു​ത്തു​പോ​യി​ട്ട് സ​ഹാ​യി​ക്കാ​തി​രു​ന്ന​വ​രെ കേ​ര​ളം ഓ​ർ​മി​ക്കും. ബി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത് അ​മി​ത് ഷാ ​ആ​യി​രു​ന്നെ​ന്നും ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ളം ന​ൽ​കു​ന്ന സ​മ​ത്വ​സ​ന്ദേ​ശം -എ.​എ. റ​ഹീം

ചെ​റു​ത്തു​നി​ൽപ്പിന്‍റെയും ന​വോ​ത്ഥാ​ന​ത്തി​ന്റെ​യും ച​രി​ത്ര​മു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് എ.​എ. റ​ഹീം പ​റ​ഞ്ഞു. ഇ​ന്ന് ന​മ്മു​ടെ രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ത​യു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്റെ​യും ബു​ൾ​ഡോ​സ​റു​ക​ൾ പാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കേ​ര​ളം ന​ൽ​കു​ന്ന സ​ന്ദേ​ശം സ​മ​ത്വ​ത്തി​ന്റെ​യും ചെ​റു​ത്തു​നി​ൽ​പി​ന്റേ​തു​മാ​ണെ​ന്ന് എ.​എ. റ​ഹീം പ​റ​ഞ്ഞു.

കേ​ര​ളം ഐ​ക്യകേന്ദ്രം -പി. ​സ​ന്തോ​ഷ് കു​മാ​ർ

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഐ​ക്യ​ത്തി​ന്റെ​യും മൈ​ത്രി​യു​ടെ​യും കേ​ന്ദ്ര​മാ​ണ് കേ​ര​ളം. വി​ഭി​ന്ന ജാ​തി​യി​ലു​ള്ള​വ​രും മ​ത​ങ്ങ​ളി​ലു​ള്ള​വ​രും സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ജീ​വി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ്. ഒ​രു സാ​മു​ദാ​യി​ക സം​ഘ​ർ​ഷം​പോ​ലും ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​ണ്. പ​ക്ഷേ, കേ​ര​ള​ത്തി​ന്റെ പേ​രി​ലു​ള്ള ഒ​രു വൃ​ത്തി​കെ​ട്ട സി​നി​മ​യു​ടെ പേ​രി​ലാ​ണ് സ​ഭ​യി​ലു​ള്ള​വ​ര​ട​ക്കം പ​ല​രും കേ​ര​ള​ത്തെ അ​ള​ക്കു​ന്ന​തെ​ന്നും സ​ന്തോ​ഷ് കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തെ ന​രേ​ന്ദ്ര മോ​ദി ചേ​ർ​ത്തു​ പി​ടി​ക്കു​ന്നു -സു​രേ​ഷ് ഗോ​പി

കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഭ​ര​ണ​ക​ർ​ത്താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വ​യ​നാ​ടി​ന് കൊ​ടു​ത്ത പ​ണം സം​ബ​ന്ധി​ച്ച് നി​ർ​മ​ല സീ​താ​രാ​മ​നും അ​മി​ത് ഷാ​യും പാ​ർ​ല​മെ​ന്റി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന് മ​റു​പ​ടി പ​റ​യാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്റെ വി​ക​സ​ന കാ​ര്യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി മ​ല​യാ​ളി​ക​ളെ വാ​രി​പ്പു​ണ​രു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhakerala mpsKerala NewsMalayalam speech
News Summary - Kerala MPs speak in Malayalam in Rajya Sabha
Next Story