Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ല്ല​പ്പെ​രി​യാ​ർ:...

മു​ല്ല​പ്പെ​രി​യാ​ർ: പാർലമെൻറിൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി കേ​ര​ള എം.​പി​മാ​ർ

text_fields
bookmark_border
മു​ല്ല​പ്പെ​രി​യാ​ർ: പാർലമെൻറിൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി കേ​ര​ള എം.​പി​മാ​ർ
cancel
camera_alt

മുല്ലപ്പെരിയാർ ഡാം കേരളത്തിന്​ ഭീഷണിയാണെന്ന വാദമുയർത്തി കേരള എം.പിമാർ

പാർലമെൻറിന്​ മുന്നിൽ പ്രതിഷേധിക്കുന്നു

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​െൻറ ആ​ശ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടി എം.​പി​മാ​രാ​യ ബെ​ന്നി ബ​ഹ​ന്നാ​ൻ, അ​ടൂ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഡീ​ൻ കു​ര്യാ​ക്കോ​സും സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചു. കേ​ര​ള​ത്തി​ന് സു​ര​ക്ഷ ത​മി​ഴ്നാ​ടി​ന് വെ​ള്ളം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കേ​ര​ള എം.​പി​മാ​ർ ചൊ​വ്വാ​ഴ്ച​യും സ​ഭ​ക്ക് പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാണ്​ ആ​വ​ശ്യം. ഇവ​ർ പാ​ർ​ല​മെൻറി​നു പു​റ​ത്ത് പ്ര​ക​ട​നം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ശ​ശി ത​രൂ​ർ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ആ​​േ​ൻ​റാ ആ​ൻ​റ​ണി, ബെ​ന്നി ബ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ര​മ്യ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​െൻറ താ​ൽ​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി യും തോ​മ​സ് ചാ​ഴി​കാ​ട​നും പാ​ർ​ല​മെൻറ്​ ക​വാ​ട​ത്തി​ല്‍ ധ​ര്‍ണ ന​ട​ത്തി.

അ​ഫ്‌​സ്പ, യു.​എ.​പി.​എ പോ​ലു​ള്ള ക്രൂ​ര​നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്​​ലിം ലീ​ഗ് എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ , ഡോ.​എം.​പി. അ​സ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി, ന​വാ​സ് ക​നി എ​ന്നി​വ​ർ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

മു​സ​ഫ​ർ​ന​ഗ​റി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ച സം​ഭ​വം അ​തി​ദാ​രു​ണ​മാ​ണെ​ന്നും വി​ഷ​യം ലോ​ക്സ​ഭ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച്​ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

അതിനിടെ, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ലം മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ടു​ന്ന ത​മി​ഴ്നാ​ടി​െൻറ ന​ട​പ​ടി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന്​ ആ​വ​ശ്യം. ഡോ. ​ജോ ജോ​സ​ഫ്​ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്‌​മൂ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ആ​വ​​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dam
News Summary - Kerala MPs protest in Parliament on Mullaperiyar issue
Next Story