Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി തരാമെന്നേറ്റ 15 ലക്ഷം കിട്ടിയില്ല; പണം ലഭിച്ചിട്ട് വേണം ഭാര്യക്ക് സ്വർണം വാങ്ങാനെന്ന് അബ്ദുൽ വഹാബ് എം.പി
text_fieldsbookmark_border
ന്യൂഡൽഹി: 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ഇതുവരെ കിട്ടിയില്ലെന്ന് മുസ്ലിം ലീഗ് രാജ്യസഭ എം.പി അബ്ദുൽ വഹാബ്. എം.പിമാരുടെ പ്രാദേശിക വികസനഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സംസാരിക്കുേമ്പാഴായിരുന്നു വഹാബിന്റെ രസകരമായ പരാമർശം.
2014ൽ നരേന്ദ്രമോദി നൽകാമെന്നേറ്റ 15 ലക്ഷത്തിനായി കാത്തിരിക്കുകയാണ്. പണത്തിനായി എന്റെ ഭാര്യയും കാത്തിരിപ്പിലാണ്. പണം ലഭിച്ചിട്ട് ഭാര്യക്ക് സ്വർണാഭരണങ്ങൾ വാങ്ങണമെന്നും വഹാബ് പറഞ്ഞു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി പറഞ്ഞത്. പിന്നീട് മോദി തന്നെ വാഗ്ദാനത്തിൽ നിന്ന് മലക്കം മറിഞ്ഞിരുന്നു.
Next Story

