ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി കേരളം മുന്നോട്ട്; ഗതഗത വകുപ്പ് വിജ്ഞാപനമിറക്കി; 1.92 ലക്ഷം കോടി ചിലവ്
text_fieldsതിരുവനന്തപുരം: അതിവേഗ റെയിൽ എന്ന സ്വപ്നം ബജറ്റിൽ നിന്നും കേന്ദ്രം വെട്ടിയപ്പോൾ, സിൽവർ ലൈൻ പദ്ധതിക്ക് ബദലായി അവതരിപ്പിച്ച റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവുമായി (ആർ.ആർ.ടി.എസ്) സർക്കാർ മുന്നോട്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. 12 വർഷം കൊണ്ട് മുഴുവൻ ദൂരത്തിലും പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.
ആർ.ആർ.ടി.എസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിർമാണ ചിലവിന്റെ 20 ശതമാനം കേന്ദ്ര-സംസ്ഥാന സഹായമായും, 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും കണ്ടെത്തി പദ്ധതി പൂർത്തിയാക്കും.
നാല് ഘട്ടങ്ങളിലായാണ് ഈ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ (ട്രാവൻകൂർ ലൈൻ) വരെയുള്ള 284 കിലോമീറ്ററിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ഒന്നാം ഘട്ട നിർമാണം 2027-ൽ തുടക്കമിട്ട് 2033-ൽ പൂർത്തിയാക്കും. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
തിരുവനന്തപുരം-കാസർകോട് സിർവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതായതോടെയാണ് ബദൽ പാതക്കായി സംസ്ഥാനം നീക്കം തുടങ്ങിയത്. ഇതിനിടെ, തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയുടെ ഡി.പി.ആർതയ്യാറാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി മെട്രോമാൻ ഇ ശ്രീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്, സംസ്ഥാനം ആർ.ആർ.ടി.എസ് അവതരിപ്പിച്ചത്.
ബജറ്റിൽ കേരളത്തിന് അതിവേഗ പാത പ്രഖ്യാപനമില്ലെങ്കിലും, പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ.ശ്രീധരനും മുന്നോട്ടാണ്.
12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ ആർ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

