Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികളുടെ എണ്ണം...

രോഗികളുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും

text_fields
bookmark_border
രോഗികളുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും
cancel

തിരുവനന്തപുരം: രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 161 പേർ ചികിത്സയിലുണ്ട്​. സംസ്​ഥാനം ഗുരുതര സ്​ഥിതിയിലേക്കാണ്​ പോകുന്നത്​. കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ കൊണ്ടുവരും. കണ്ടെയ്​ൻമ​െൻറ്​ സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണം. പുറത്തുനിന്ന്​ ആളുകൾ വന്നതോടെയാണ്​ രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്​. 

മറുനാടൻ മലയാളി സഹോദരങ്ങൾ അവർക്ക്​ അവകാശപ്പെട്ട മണ്ണിലേക്കാണ്​ വരുന്നത്​. അവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷയും കാര്യമായെടുക്കണം. സംസ്​ഥാന അതിർത്തികളിൽ ഒരു നിയന്ത്രണവും ഇല്ലാതെ ആളുകൾ വരുന്നത്​ അപകടകരമാണ്​. അതുകൊണ്ടാണ്​ വാളയാർ ഉൾപ്പെടെ സ്​ഥലങ്ങളിൽ സർക്കാർ ശക്​തമായ നിലപാട്​ സ്വീകരിച്ചത്​. 

ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗവും രോഗമില്ലാത്താവരാണ്​. എന്നാൽ ചിലർ രോഗവാഹകരാണ്​. ഇവരെ തിരിച്ചറിയാൻ കഴിയാത്ത അവസ്​ഥയുണ്ട്​​. പ്രവാസികളുടെ കൂടെ നാടാണിത്​. അവരുടെ മുന്നിൽ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. എന്നാൽ, പുറത്തുനിന്ന്​ വരുന്നവർ നിർബന്ധമായും ക്വാറ​ൈൻറനിൽ കഴിയാണം. നിരീക്ഷണം കർശനമാക്കൽ നാടി​​െൻറ ചുമതലയാണ്​.

കോവിഡി​​െൻറ മറവിൽ പലരും കുപ്രചരണങ്ങൾ നടത്തുന്നുണ്ട്​. അവർക്ക്​​ പല ഉദ്ദേശങ്ങളും കാണും. എന്നാൽ, അത്തരം പ്രചാരണങ്ങളിൽ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovidlock downPinarayi VijayanPinarayi VijayanPinarayi VijayanKerala News
News Summary - in kerala more restrictions needed
Next Story