എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
text_fieldsതിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് നിയമസഭ മന്ദിരത്തിൽ പ്രോ ടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക. ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞക്ക് വിളിക്കുക.
മന്ത്രിയും കളമശ്ശേരി അംഗവുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലുക. വടക്കാഞ്ചേരിയിൽ നിന്നുള്ള സേവ്യർ ചിറ്റിലപ്പള്ളി അവസാനവും. നിയമസഭ സെക്രട്ടറി പേര് വിളിക്കുമ്പോൾ എത്താൻ സാധിക്കാത്തവർക്ക് അവസാനം അവസരം ഒരുക്കും. മേയ് 22ന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
യു.ഡി.എഫിന് 102 അംഗങ്ങളുള്ളതിനാൽ കോൺഗ്രസിന്റെ കോട്ടയം പ്രതിനിധി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെടും. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്നുവരെ ഗവർണറുടെ പ്രസംഗത്തിൽ നന്ദിപ്രമേയ ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

