Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡെപ്യൂട്ടി...

ഡെപ്യൂട്ടി കലക്​ടറോട്​ മോശം പരാമർശങ്ങൾ: എം.എൽ.എ പരസ്യമായി ക്ഷമ ചോദിച്ചു

text_fields
bookmark_border
ഡെപ്യൂട്ടി കലക്​ടറോട്​ മോശം പരാമർശങ്ങൾ: എം.എൽ.എ പരസ്യമായി ക്ഷമ ചോദിച്ചു
cancel
തിരുവനന്തപുരം:  ഡെപ്യൂട്ടി കലക്​ടറോട്​ മോശമായി സംസാരിച്ചതിൽ പരസ്യമായി ക്ഷമചോദിച്ച്​ സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ത​​െൻറ ഭാഗത്തുനിന്നുള്ള ഏതെങ്കിലും വാക്കുകളിൽ ഡെപ്യൂട്ടി കലക്​ടർക്ക്​ മാനസിക വിഷമമുണ്ടായിട്ടു​െണ്ടങ്കിൽ അതിൽ താൻ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കലക്​ടറേറ്റിൽ നടന്ന യോഗത്തിനുശേഷം എം.എൽ.എ മാധ്യമപ്രവർത്തകരോട്​ വ്യക്​തമാക്കിയത്​. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍നിന്ന് രക്ഷിക്കാനായിരുന്നു ത​​െൻറ ശ്രമം. അല്ലാതെ അവരെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. താന്‍ നേരിട്ട് ഫോണ്‍ വിളിച്ച് അവരോട്​ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നേരില്‍ കാണേണ്ട ആവശ്യമുണ്ടെങ്കില്‍ നേരില്‍ കണ്ടും ഖേദം പ്രകടിപ്പിക്കും. കുന്നത്തുകാല്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ ഉപരോധത്തിനിടെ എം.എൽ.എയുടെ ഭാഗത്തുനിന്ന്​ ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ. വിജയത്തോടുള്ള മോശം പരാമർശങ്ങൾ വിവാദമായിരുന്നു.  

 സംഭവത്തില്‍ വനിത കമീഷന്‍ അടക്കം അതൃപ്തി പ്രകടിപ്പിച്ചു. കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തിങ്കളാഴ്​ച രാവിലെ സി.കെ. ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. ഡെപ്യൂട്ടി കലക്​ടർ കലക്​ടർക്ക്​ പരാതി നൽകിയതായും അറിയുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ ഖേദപ്രകടനം.  നാട്ട​ുകാർ റോഡ്​ ഉപ​േരാധിക്കുന്നതിനിടെ  അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാനായിരുന്നു നേരത്തേ കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം. ഇക്കാര്യം ​െഡപ്യൂട്ടി കലക്ടർ അറിയിച്ചതോടെ ക്ഷുഭിതനായ എം.എൽ.എ അവർക്കെതിരെ തിരിയുകയായിരുന്നു. ‘എന്നെ നിനക്ക് അറിയില്ല. നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്’ എന്നൊക്കെയുള്ള പരാമർശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു.    
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCK Hareendranapologisesinsulting woman
News Summary - Kerala MLA CK Hareendran apologises for 'insulting' woman deputy colloctor- Kerala news
Next Story