Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാർ ടയർ...

മന്ത്രിമാർ ടയർ മാറ്റിയത്​ 55 തവണ; എം.എം. മണി മാറിയത്​ 34 ടയറുകൾ

text_fields
bookmark_border
മന്ത്രിമാർ ടയർ മാറ്റിയത്​ 55 തവണ;  എം.എം. മണി മാറിയത്​ 34 ടയറുകൾ
cancel
കൊച്ചി: മന്ത്രി മണിയുടെ കാറിന്​ ടയർ മാറ്റിയിട്ടത്​ 10 തവണ. ആകെ മാറിയത്​ 34 ടയറുകൾ. മന്ത്രിയുടെ ഇന്നോവ ക്രിസ്​റ്റ കാറാണ്​ ഓടിത്തേഞ്ഞതിൽ മുന്നിൽ. ഇത്രയും കാലത്തിനിടെ ഒട്ടും ഓടിത്തേയാത്തത്​ മന്ത്രി ബാല​​​െൻറ കാറും. ഒരു തവണയാ ണ്​ മന്ത്രി കാറി​​​െൻറ ടയർ മാറ്റിയത്​. അതും രണ്ടെണ്ണം മാത്രം.

രണ്ടുവർഷത്തിനിടെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാറുകൾക്ക്​ 55 തവണയായി മാറ്റിയിട്ടത്​ 179 ടയറുകളാണ്​. മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം മന്ത്രിമാരും ഉപയോഗിക്കുന്നത്​ ഇന്നോവ ക്രിസ്​റ്റയാണ്​. ഓട്ടം കൂടുതലുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ വാഹനത്തിന്​ മൂന്നുതവണയായി ഏഴ്​ ടയർ മാത്രമേ മാറിയിട്ടുള്ളൂ. എന്നാൽ, വനം മന്ത്രി കെ. രാജുവി​​​െൻറ വാഹനത്തിന്​ അഞ്ചുതവണയായി 19 ടയർ മാറി.

ജലവിഭവ മന്ത്രി കെ. കൃഷ്​ണൻകുട്ടിയും ഗതാഗതമന്ത്രി എ.കെ. ശശീ​ന്ദ്രനും നാലുതവണ വീതം ടയർ മാറ്റി. ഇരുവരും മാറ്റിയത്​ ആകെ 26 ടയർ.
വിനോദസഞ്ചാര വകുപ്പിലെ ഗാരേജ്​ വിഭാഗം അസി. എക്​സി. എൻജിനീയറുടെ കാര്യാലയത്തിൽനിന്ന്​ എറണാകുളം സ്വദേശി എസ്​. ധനരാജിന്​ നൽകിയ വിവരാവകാശ മറുപടിയിലാണ്​ ഈ വിവരങ്ങളുള്ളത്​.ടയർ മാറ്റാൻ ചെലവഴിച്ച തുകയുടെ കണക്ക്​ പിന്നീട്​ നൽകാമെന്നാണ്​ അപേക്ഷകനെ അറിയിച്ചിട്ടുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala ministervehicle tire change
News Summary - kerala minister vehicle tire change
Next Story