Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോളര്‍കടത്ത്​: കേന്ദ്ര...

ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീൽ
cancel

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.

മൂന്ന്​ അന്വേഷണ ഏജൻസികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തിൽ പോലും തൊടാൻ അവർക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

വിവാദമായ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മൂന്നു മന്ത്രിമാർക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഇടപാടിൽ പങ്കുണ്ട്​ എന്നായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleeldollar casecentral investigation
News Summary - kerala minister kt jaleel against central investigation
Next Story