മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു; മാധ്യമം ജോയന്‍റ് എഡിറ്റർ പി.ഐ നൗഷാദ് പുരസ്കാരം ഏറ്റുവാങ്ങി
text_fieldsകേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ പുരസ്കാരം ‘മാധ്യമം’ ജോയിന്‍റ് എഡിറ്റർ പി.ഐ.നൗഷാദിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സമ്മാനിക്കുന്നു. ഡോ.സെബാസ്റ്റ്യൻ പോൾ, പ്രഫ. കെ.വി.തോമസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു തുടങ്ങിയവർ സമീപം.
തിരുവനന്തപുരം: മികച്ച എഡിറ്റോറിയലിന് കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്‍റ് എഡിറ്റർ പി.ഐ. നൗഷാദ് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ടാഗോർ തിയറ്ററ്റിൽ മീഡിയ അക്കാദമി സംഘടിപ്പിച്ച ഇൻറർനാഷനൽ മീഡിയ ഫെസ്റ്റിവലിലാണ് അവാർഡുകൾ വിതരണം ചെയ്തത്. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് അവാർഡുകൾ സമ്മാനിച്ചു. മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. 2024 ജൂൺ 21ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘കോളനി പടിക്കു പുറത്ത്, സവർണബോധമോ?’ എന്ന എഡിറ്റോറിയലിനാണ് നൗഷാദിന് അവാർഡ് ലഭിച്ചത്.
എൻ.എൻ. സത്യവ്രതൻ അവാർഡ് ആർ. സാംബനും (ജനയുഗം), ചൊവ്വര പരമേശ്വരൻ അവാർഡ് നീനു മോഹനും (മാതൃഭൂമി) സമ്മാനിച്ചു. ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് ജീബീഷ് വൈലിപ്പാട്ട് (മലയാള മനോരമ, പൊന്നാനി), ഫോട്ടോഗ്രാഫി അവാർഡ് ജിതിന്‍ ജോയല്‍ ഹാരിം (മലയാള മനോരമ), ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ബിജു പങ്കജ്, സ്പെഷൽ ജൂറി പുരസ്കാരം ആർ.കെ. സൗമ്യ (ഇരുവരും മാതൃഭൂമി ന്യൂസ്) എന്നിവരും ഏറ്റുവാങ്ങി.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. എസ്.ആര്‍. ശക്തിധരന്‍, ഷില്ലര്‍ സ്റ്റീഫന്‍, എസ്.എസ് അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

