പലഹാരം വേണ്ട, പ്ലാസ്റ്റിക് മതി!
text_fieldsനന്മണ്ട: വീട്ടിൽ വരുന്ന അതിഥികളിൽനിന്ന് പലഹാരങ്ങൾക്കുപകരം പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ഒരു വീടും ഗൃഹനാഥനും നന്മണ്ടയിലുണ്ട്.
നന്മണ്ട പന്ത്രണ്ടാം മൈൽ വളവിലെ കെ.പി. നെടിയനാടെന്ന പടിക്കലക്കണ്ടി പ്രേമരാജനാണ് ആതിഥ്യമര്യാദയിൽ വ്യ ത്യസ്തനാകുന്നത്. പാഴ്വസ്തുക്കളിൽനിന്ന് വിരിയുന്ന ഇദ്ദേഹത്തിെൻറ ശിൽപചാരുത ആര െയും ആകർഷിക്കും.
ആദ്യതവണ വരുന്ന അതിഥികളോട് പ്രേമരാജൻ പറയും; അടുത്ത തവണ പലഹാരപ്പൊതി വേണ്ട. പകരം പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മതി. പിന്നെ കാലതാമസം നോക്കാതെതന്നെ പ്ലാസ്റ്റിക്ക് വസ്തുക്കൾ പടിക്കലക്കണ്ടി വീടിെൻറ പടിയിൽ എത്തിയിരിക്കും. ജനുവരിയിൽ പ്ലാസ്റ്റിക് നിരോധനം വന്നപ്പോൾ ഏറെ സന്തോഷിച്ചതും പ്രേമരാജനായിരുന്നു.
ഇപ്പോൾ തോടുകൾ ശുചീകരിക്കുന്നതിെൻറ ഭാഗമായി ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ വീട്ടിലെത്തിയിട്ടുണ്ട്. അതിൽനിന്ന് വിവിധ തരം പുഷ്പങ്ങൾ, മയിൽപീലി, കൈതച്ചക്ക, വിവിധ തരം പഴങ്ങൾ എന്നിവ നിർമിക്കുന്നു. പുതിയ വീടുകളിലെ സ്വീകരണമുറിയിൽ ആഗതരെ കാത്തിരിക്കുന്നതും ഇദ്ദേഹത്തിെൻറ ശിൽപചാരുതയാണ്. നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് പരിശീലനം നൽകാറുണ്ട്. എൻ.എസ്.എസ് ക്യാമ്പുകളിലും സ്കൂൾ തലങ്ങളിലും പരിശീലനം നൽകുന്നു.
പലരും സ്വയം തൊഴിൽ എന്ന നിലയിലേക്ക് എത്തിയതായി പ്രേമരാജൻ പറയുന്നു. പാഴ്വസ്തുക്കളുടെ ശേഖരണത്തിന് ഭാര്യ ബിന്ദുവിെൻറ സഹകരണവും ലഭിക്കുന്നു. ശിൽപചാരുതക്ക് ഒട്ടേറെ മഹദ് വ്യക്തികളിൽനിന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവ്, ഗായകൻ എന്നി നിലകളിലും കെ.പി. നെടിയനാടെന്ന പ്രേമരാജൻ അറിയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
