Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസ് സൈക്കിളിലിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

text_fields
bookmark_border
സ്വകാര്യ ബസ് സൈക്കിളിലിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
cancel

തിരുവല്ല : ആലംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്. ആലംതുരുത്തി ജംഗ്ഷന് സമീപം കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം.

കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഹരിദാസ് സഞ്ചരിച്ച സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പശ്ചിമ ബംഗാളിൽ എത്തിച്ച് സംസ്കരിക്കും. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala: Man killed in accident
Next Story