Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി മൂന്നാറിൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി മൂന്നാറിൽ അപകടത്തിൽ മരിച്ചു
cancel

മൂന്നാർ: സാ​േൻറാസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികളുടെ ട്രാവലർ വാൻ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്ന്​ വിനോദയാത്രക്കെത്തിയ സംഘത്തിൻെറ വാഹനമാണ് അപകടത്തിൽപെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്​.

മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല.

അപകടത്തിൽപെട്ട ട്രാവലർ

നിയന്ത്രണം വിട്ട വാഹനം റോഡിന് താഴെയുള്ളള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപത്തിരുന്ന മുബാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnardeath newsmalayalam newsAccident NewsAccident NewsMalappuram NewsKerala News
News Summary - kerala malappuram munnar accident death news
Next Story