Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള മദ്റസ എഡ്യുക്കേഷൻ ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേരള മദ്റസ എഡ്യുക്കേഷൻ ബോർഡ് 2020-21 അധ്യയനവർഷം മദ്റസ വിദ്യാർഥികൾക്ക് നടത്തിയ പ്രൈമറി, സെക്കൻററി പൊതു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രൈമറി വിഭാഗത്തിൽ 89 ശതമാനവും സെക്കൻററി വിഭാഗത്തിൽ 88 ശതമാനവും പേർ വിജയിച്ചു.
കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് പരീക്ഷ നടത്തിയത്. കേരളത്തിന് പുറമെ ജി.സി.സി രാഷ്ട്രങ്ങളിലും പരീക്ഷ നടന്നു.
വിജയികളെ ഐ.ഇ.സി.ഐ ചെയർമാൻ ആർ. യുസുഫ്, ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. ബദീഉസമാൻ, കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ എന്നിവർ അനുമോദിച്ചു.
വിശദപരീക്ഷ ഫലം www.majliseduboard.org ൽ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

