Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിയടുക്കത്ത്​​...

കുറ്റിയടുക്കത്ത്​​ നന്ദന കൃഷ്​ണക്കുള്ള അക്ഷരവീടിന്​ തറക്കല്ലിട്ടു

text_fields
bookmark_border
കുറ്റിയടുക്കത്ത്​​ നന്ദന കൃഷ്​ണക്കുള്ള അക്ഷരവീടിന്​ തറക്കല്ലിട്ടു
cancel
camera_alt??????? ????? ??????????? ?????????? ??. ????????????? ????????????????? ??? ???????????? ???????????????

കാ​ഞ്ഞ​ങ്ങാ​ട്​: കൂ​ട്ടാ​യ്​​മ​യു​ടെ പെ​രു​മ വി​ളി​ച്ചോ​തി​യ സ​ദ​സ്സി​നെ സാ​ക്ഷി​നി​ർ​ത്തി കു​റ്റി​യ​ട ു​ക്കം കോ​ള​നി​യി​ൽ ‘ജ’ ​അ​ക്ഷ​ര​വീ​ടി​ന്​ ത​റ​ക്ക​ല്ലി​ട്ടു. കോ​ള​നി നി​വാ​സി​ക​ളും എ​ണ്ണ​പ്പാ​റ കു​റ്റ ി​യ​ടു​ക്കം പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും കാ​യി​ക പ്രേ​മി​ക​ളും അ​ക്ഷ​ര​വീ​ട്​ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നെ​ത്തി. മൈ​താ​ന​ത്ത്​ എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല കു​ലു​ക്കി ഫു​ട്​​​ബാ​ളി​ൽ​ മി​ക​വു​കാ​ട്ടി​യ അ​ണ്ട​ർ 15 കേ​ര​ള ടീം ​അം​ഗം കൂ​ടി​യാ​യ ന​ന്ദ​ന കൃ​ഷ്​​ണ​ക്കാ​ണ്​ കു​റ്റി​യ​ടു​ക്ക​ത്ത്​ അ​ക്ഷ​ര​വീ​ട്​ നി​ർ​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു.

‘മാ​ധ്യ​മം’ ദി​ന​പ​ത്ര​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും ധ​ന​വി​നി​മ​യ രം​ഗ​ത്തെ ആ​ഗോ​ള സ്ഥാ​പ​ന​മാ​യ ‘യൂ​നി​മ​ണി’​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡാ​യ എ​ന്‍.​എം.​സി ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ്​ അ​ക്ഷ​ര​വീ​ട്​ ഒ​രു​ക്കു​ന്ന​ത്. പ​ത്മ​ശ്രീ ജി. ​ശ​ങ്ക​റാ​ണ്​ അ​ക്ഷ​ര​വീ​ടു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. ച​ട​ങ്ങി​ൽ ‘മാ​ധ്യ​മം’ സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ ​െക. ​ഉ​മ​റു​ൽ ഫാ​റൂ​ഖ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ മാ​നേ​ജ​ർ ഷൗ​ക്ക​ത്ത്​ അ​ലി, ക​ണ്ണൂ​ർ ബ്യൂ​റോ ചീ​ഫ്​ എ.​കെ. ഹാ​രി​സ്, അ​ക്ഷ​ര​വീ​ട്​ കോ​ഓ​ഡി​നേ​റ്റ​ർ എം.​എ. റ​ബീ​ഹ്, അ​ക്ഷ​ര​വീ​ട്​ സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ഹ​മീ​ദ്​ ക​ക്ക​ണ്ടം, സി​റാ​ജു​ൽ ഹ​സ​ൻ, പ​ഞ്ചാ​യ​ത്ത്​ മെം​ബ​ർ​മാ​രാ​യ ല​ത ഗം​ഗാ​ധ​ര​ൻ, ബി​ന്ദു, സ​ജി​ത ശ്രീ​കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ പി. ​ഗം​ഗാ​ധ​ര​ൻ, ബി​നോ​യ്​ ആ​ൻ​റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ‘മാ​ധ്യ​മം’ ക​റ​സ്​​പോ​ണ്ട​ൻ​റ്​ ടി.​വി. വി​നോ​ദ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamaksharaveedumalayalam newsKerala News
News Summary - kerala-madhyamam-aksharaveedu-malayalam news
Next Story