Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂല്യം...

മൂല്യം നഷ്​ടമാകുന്നോയെന്ന്​ മാധ്യമ പ്രവർത്തകർ പരിശോധിക്കണം –മുഖ്യമന്ത്രി

text_fields
bookmark_border
മൂല്യം നഷ്​ടമാകുന്നോയെന്ന്​ മാധ്യമ പ്രവർത്തകർ പരിശോധിക്കണം –മുഖ്യമന്ത്രി
cancel
camera_alt????? ???????????????? ????????? ????? ?????? ???????????? ????????????????? ??????????????? ?????????? ???????? ????????? ??????????

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ നി​ല​നി​ന്ന മൂ​ല്യ​ങ്ങ​ൾ ന​ഷ്​​ട​മാ​കു​ന്നോ​യെ​ന്ന്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​യ ലോ​ക കേ​ര​ള മാ​ധ്യ​മ​സ​ഭ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ആ​ദ്യ​കാ​ല​ത്ത്​ മാ​ധ്യ​മ മേ​ഖ​ല വി​ല​പ്പെ​ട്ട സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. ഇ​േ​പ്പാ​ഴ​ത്​ വ​ലി​യ വ്യ​വ​സാ​യ​മാ​യി മാ​റി. ആ​ദ്യ കാ​ല​ത്ത്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​​നി​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​ത്​ തു​ട​രാ​ൻ ആ​കു​ന്നു​ണ്ടോ, ന​ഷ്​​ട​മാ​കു​ന്നു​ണ്ടോ എ​ന്ന്​ മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ക്ക​ണം. ന​ഷ്​​ട​മാ​യാ​ൽ അ​ത്​ വീ​ണ്ടെ​ടു​ക്കാ​ൻ എ​ന്ത്​ ചെ​യ്യാ​നാ​കു​​മെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ​മ​ഗ്ര നി​ർ​ദേ​ശം ന​ൽ​ക​ണമെന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.
സാ​മ്രാ​ജ്യ​ത്വ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ വാ​ർ​ത്ത​യി​ൽ ത​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യം കൂ​ടി ചേ​ർ​ക്കു​ക​യാ​ണ്. ഇ​തി​ന്​ ബ​ദ​ലാ​യി അ​ന്താ​രാ​ഷ്​​ട്ര വാ​ർ​ത്താ​ക്ര​മം സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യ​ണം. അ​തി​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ഹി​ക്കാ​വു​ന്ന പ​ങ്ക്​ സം​ബ​ന്ധി​ച്ച്​ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്ത്​ മ​നു​ഷ്യാ​വ​കാ​ശം നി​ര​ന്ത​രം ലം​ഘി​ക്ക​പ്പെ​ടു​ക​യും ജ​നാ​ധി​പ​ത്യ അ​വ​കാ​ശം ക​വ​രു​ക​യും ചെ​യ്യു​േ​മ്പാ​ൾ അ​ത്​ വീ​ണ്ടെ​ടു​ത്ത്​ പു​നഃ​സ്ഥാ​പി​ക്കേ​ണ്ട ക​ട​മ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​​ണ്ടെ​ന്ന്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. മാ​സ്​​ക​റ്റ്​​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു, ജ​ന​യു​ഗം എ​ഡി​റ്റ​ർ രാ​ജാ​ജി മാ​ത്യു തോ​മ​സ്, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ്​ ജേ​ക്ക​ബ്, ബേ​ബി മാ​ത്യു, സ​ര​സ്വ​തി ച​ക്ര​ബ​ർ​ത്തി, നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, കെ.​യു.​ഡ​ബ്ല്യു.​ജെ പ്ര​സി​ഡ​ൻ​റ്​ കെ.​പി. റ​ജി, ജി​ല്ല ​പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്​ വെ​ള്ളി​മം​ഗ​ലം എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ലോ​ക കേ​ര​ള സ​ഭ സ​മീ​പ​ന​രേ​ഖ മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന്​ പ്ര​വാ​സി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ റോ​യ്​ സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​ഖ്യ​മ​ന്ത്രി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loka kerala sabhaPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala madhyama sabha-kerala news
Next Story