Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിൽ കേരളം കള്ളക്കണക്കുണ്ടാക്കുന്നു -വി. മുരളീധരൻ

text_fields
bookmark_border
  • ക്വാറൻറീൻ പണം നിർബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രം പറഞ്ഞിട്ടില്ല
കോവിഡിൽ കേരളം കള്ളക്കണക്കുണ്ടാക്കുന്നു -വി. മുരളീധരൻ
cancel

കോഴിക്കോട്​: കോവിഡിൽ കള്ളക്കണക്കുണ്ടാക്കുന്നതിൽ ഒന്നാം സ്​ഥാനമാണ്​ കേരളത്തിനെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രോഗപരിശോധനയിൽ രാജ്യത്ത്​ 26ാം സ്​ഥാനത്തുള്ള കേരളം വീമ്പു പറയാൻ കള്ളക്കണക്കുണ്ടാക്കുകയാണ്​. ക്വാറൻറീൻ പണം നിർബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരളസർക്കാർ ബലിയാടാക്കുകയാണെന്നും സംസ്​ഥാന സർക്കാറിനെതിനെതിരെ നിശിത വിമർശനമുയർത്തി മുരളീധരൻ പറഞ്ഞു. 

സർക്കാറി​​െൻറ കാര്യക്ഷമതക്കുറവ്​ പ്രവാസികളുടെ തലയിൽ കെട്ടിവെക്കുകയാണ്​ കേരള സർക്കാർ. സംസ്​ഥാന സർക്കാർ നിലപാടുകൾ കാരണമാണ്​ കൂടുതൽ വിമാനങ്ങൾ അനുവദിക്കാത്തത്​. കേരള സർക്കാർ വീമ്പുപറച്ചിൽ നിർത്തണമെന്നും വി. മുരളീധരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala made false statistics about Covid19, state 26th in Covid testings -V. Muraleedharan
Next Story