Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിച്ച ലോട്ടറിയുമായി...

അടിച്ച ലോട്ടറിയുമായി സുഹൃത്ത്​ മുങ്ങി; പാർട്ടി ഇടപെട്ട​പ്പോൾ 10 ലക്ഷം നൽകാമെന്ന്​ കരാർ

text_fields
bookmark_border
അടിച്ച ലോട്ടറിയുമായി സുഹൃത്ത്​ മുങ്ങി; പാർട്ടി ഇടപെട്ട​പ്പോൾ 10 ലക്ഷം നൽകാമെന്ന്​ കരാർ
cancel

മൂ​ന്നാ​ർ: അ​ടി​ച്ച ലോ​ട്ട​റി​യു​മാ​യി സു​ഹൃ​ത്ത് മു​ങ്ങി​യെ​ന്ന്​ സി.​പി.​എം നേ​താ​ക്ക​ളോ​ട്​ പ​രാ​തി​പ ്പെ​ട്ട യു​വാ​വി​ന്​ പാ​ർ​ട്ടി ഇ​ട​പെ​ട​ലി​ൽ പ​ത്തു​ല​ക്ഷം. മൂ​ന്നാ​ർ ന്യൂ ​കോ​ള​നി സ്വ​ദേ​ശി​യാ​യ ആ​ർ. ഹ​രി ​കൃ​ഷ്ണ​ൻ സു​ഹൃ​ത്ത് സാ​ബു​വും ചേ​ർ​ന്ന് എ​ടു​ത്ത ലോ​ട്ട​റി​ക്ക് 65 ല​ക്ഷ​ത്തി​​െൻറ ഒ​ന്നാം സ​മ്മാ​നം അ​ടി​ച ്ചു. ഇ​തോ​ടെ സാ​ബു ടി​ക്ക​റ്റു​മാ​യി മു​ങ്ങി​യെ​ന്ന പ​രാ​തി​യു​മാ​യി ഹ​രി​കൃ​ഷ്​​ണ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും തു​ട​ർ​ന്ന്​ പൊ​ലീ​സി​നെ​യും സ​മീ​പി​ച്ചു.

കു​ഞ്ചി​ത്ത​ണ്ണി​യി​ൽ​നി​ന്ന് ഇ​വ​ർ എ​ടു​ത്ത ലോ​ട്ട​റി​യു​ടെ വി​ൻ വി​ൻ ടി​ക്ക​റ്റി​നാ​ണ് 65 ല​ക്ഷം അ​ടി​ച്ച​ത്. ഇ​ത​റി​ഞ്ഞ​തോ​ടെ സാ​ബു ടി​ക്ക​റ്റു​മാ​യി സ്ഥ​ലം​വി​​ട്ടെ​ന്നാ​ണ്​ പ​രാ​തി.
ഇ​വ​ർ തു​ല്യ തു​ക മു​ട​ക്കി ടി​ക്ക​റ്റ്​ ഒ​രു​മി​ച്ചെ​ടു​ത്തെ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ പൊ​ലീ​സ്​ കൈ​യൊ​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം സാ​ബു സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് രാ​ജാ​ക്കാ​ട് ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി ലോ​ട്ട​റി ഏ​ജ​ൻ​റ്​ മു​ഖേ​ന ഹ​രി​കൃ​ഷ്ണ​ന് വി​വ​രം ല​ഭി​ച്ചു. ഹ​രി​കൃ​ഷ്ണ​ൻ മൂ​ന്നാ​റി​ലെ പ്രാ​ദേ​ശി​ക സി.​പി.എം നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ബു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഒ​ന്നി​ച്ച​ല്ല ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്നും ടി​ക്ക​റ്റ് വാ​ങ്ങാ​ൻ ഹ​രി​കൃ​ഷ്ണ​നോ​ട് 10 രൂ​പ ക​ടം വാ​ങ്ങു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നു​മാ​യി​രു​ന്നു സാ​ബു​വി​​െൻറ നി​ല​പാ​ട്. ഒ​ടു​വി​ൽ പൊ​ലീ​സി​​െൻറ​യും നേ​താ​ക്ക​ളു​ടെ​യും അ​നു​ര​ഞ്ജ​ന ശ്ര​മ​ത്തെ തു​ട​ർ​ന്ന് പ​ണം ല​ഭി​ക്കു​മ്പോ​ൾ 10 ല​ക്ഷം ഹ​രി​കൃ​ഷ്ണ​ന് ന​ൽ​കാ​മെ​ന്ന്​ സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ക​രാ​റും എ​ഴു​തി ഒ​പ്പി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lotterykerala newsmalayalam newslottery fraud
News Summary - kerala lottery prize conflict -kerala news
Next Story