ലോകായുക്ത തൃശൂരിൽ ക്യാമ്പ് സിറ്റിങ് നടത്തി
text_fieldsതിരുവനന്തപുരം: കേരള ലോകായുക്ത തൃശൂർ രാമനിലയം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ വച്ചു 20-01-2025 നു ക്യാമ്പ് സിറ്റിങ് നടത്തി. പുതിയ 123 കേസുകൾ ഉൾപ്പെടെ 150 കേസുകൾ ആണ് കോടതി പരിഗണിച്ചത്. പരാതികൾക്ക് പരിഹാരം കാണുന്നതിനായി 1999ലെ ലോകായുക്ത (സിവിൽ കോടതി അധികാരങ്ങൾ )ചട്ടങ്ങൾ അനുസരിച്ചു 118 കേസുകളിൽ ഇടക്കാല ഉത്തരവ് നൽകി.
ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് കേസുകൾ പരിഗണിച്ചത്. നാളെ രാവിലെ 10.30 നു കോട്ടയം പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസിൽ വച്ചു ലോകായുക്ത ക്യാമ്പ് സിറ്റിങ് നടത്തും. പുതിയ പരാതികൾ സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കെതിരെയുള്ള പരാതികൾ ആണ് ലോകായുക്ത അന്വേഷിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും.
ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ സമീപകാലത്ത് ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. മാത്രമല്ല, ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവന്നതാണ്.
പരാതികൾ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസിൽ നേരിട്ട് ഫയൽ ചെയ്യുകയോ, തപാൽ വഴി അയച്ചു നൽകുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 04712300362,2300495
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

