ഹ്രസ്വസന്ദർശനത്തിന് എത്തുന്നവർക്ക് ക്വാറൻറീനിൽ ഇളവ്
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ഹ്രസ്വസന്ദർശനത്തിന് എത്തുന്നവർക്ക് ക്വാറൻറീൻ വ്യവസ്ഥകളിൽ ഇളവ്. ബിസിനസ്, ഒൗദ്യോഗികം, വ്യാപാരം, മെഡിക്കൽ, കോടതി കേസുകൾ, സ്വത്തുക്കൾ നോക്കൽ, സമാനമായ മറ്റ് ആവശ്യങ്ങൾ എന്നിവക്ക് വരുന്നവർക്കാണ് ഇളവ്. ഇവരെ വീടുകളിലോ സർക്കാർ സംവിധാനത്തിലോ നിരീക്ഷണത്തിൽ െവക്കുന്നത് പ്രയോഗികമല്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
സമ്പർക്കവിലക്ക് ഇല്ലാതെ ഏഴ് ദിവസം വരെ ഇവർക്ക് സംസ്ഥാനത്ത് കഴിയാം. കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടിയ ശേഷമാകണം സന്ദർശനം. പരീക്ഷ എഴുതാനും അക്കാദമികമായ മറ്റ് കാര്യങ്ങൾക്കും വരുന്നവർക്കും ഇളവുണ്ട്. ഇവർക്ക് പരീക്ഷക്ക് മൂന്ന് ദിവസം മുമ്പ് മുതൽ പരീക്ഷ കഴിഞ്ഞ് മൂന്ന് ദിവസം വെരയും തുടരാം.
വരുന്നവർ നിശ്ചിത സമയത്തിൽ സംസ്ഥാനം വിടുെന്നന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകി. നിർേദശങ്ങൾ ലംഘിക്കുന്നവർ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ/ പെയ്ഡ് ക്വാറൻറീനിൽ കഴിയണം. സന്ദർശനസമയം ഏഴ് ദിവസം മാത്രമാകും. എട്ടാംദിവസം സംസ്ഥാനം വിടണം.
സന്ദർശകൻ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്പോൺസർ എന്നിവർക്കും യാത്രക്ക് ഉത്തരവാദിത്തമുണ്ടാകും. കേരളത്തിലെത്തിയാൽ മറ്റൊരിടത്തും ഇറങ്ങാതെ വാഹനത്തിൽ താമസസ്ഥലത്തേക്ക് പോകണം. അനുമതിയില്ലാതെ ആെരയും കാണാേനാ സ്ഥലങ്ങൾ സന്ദർശിക്കാനോ പാടില്ല.
ആശുപത്രികളോ പൊതുസ്ഥലങ്ങളോ സന്ദർശിക്കരുത്. പരീക്ഷക്കും മറ്റ് പഠനാവശ്യങ്ങൾക്കുമായെത്തുന്ന വിദ്യാർഥികൾ താമസസ്ഥലത്തുനിന്ന് നിർദിഷ്ട ആവശ്യങ്ങൾക്കല്ലാതെ പുറത്തുപോകരുത്. ഇവ അടക്കം 16 വ്യവസ്ഥകളും ഇതിന് െവച്ചിട്ടുണ്ട്. കേരളത്തിൽ കഴിയുന്ന ദിവസങ്ങളിൽ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
