ലോക്ഡൗൺ: സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്. സമീപ ജില്ലകളിലേക്കുള്ള സഞ്ചാരത്തിന് ഇനിമുതൽ പാസ് വേണ്ട. ഇത്തരം യാത്രകൾക്ക് െഎ.ഡി കാർഡ് കൈയിൽ കരുതണം. രാവിലെ ഏഴുമുതൽ രാത്രി ഏഴ് വരെയാണ് യാത്രകൾക്ക് അനുമതി. ജില്ലകൾക്കുള്ളിൽ വാഹനങ്ങളുടെയും ആളുകളുകളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല.
സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പൊലീസിൽനിന്നോ കലക്ടറിൽനിന്നോ പാസ് വാങ്ങിയിരിക്കണം. ആരോഗ്യപ്രവർത്തകർ, മറ്റ് അവശ്യസർവിസിെൻറ ഭാഗമായുള്ളവർ എന്നിവർക്ക് സമയപരിധിയോ വിദൂര ജില്ലായാത്രകൾക്ക് പ്രേത്യക പാസോ ബാധകമല്ല. ഇത്തരം അന്തർജില്ല യാത്രകൾക്ക് പൊതുഗതാഗത സൗകര്യമുണ്ടാകില്ല. ഇലക്ട്രീഷ്യൻമാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം.
വിവാഹത്തിന് 50 പേർ
വിവാഹച്ചടങ്ങുകൾക്ക് പരമാവധി 50 പേർ. അനുബന്ധ ചടങ്ങുകൾക്ക് 10 പേരും. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പെങ്കടുക്കാം.
65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർ അടിയന്തര ചികിത്സക്കല്ലാതെ പുറത്തിറങ്ങരുത്.
സ്ഥിരവിദൂരയാത്രക്ക് പാസ്
ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാപാസ് പൊലീസ് മേധാവിയിൽനിന്നോ കലക്ടറിൽനിന്നോ കൈപ്പറ്റണം. അവശ്യസർവിസുകൾക്ക് ബാധകമല്ല. ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയവരെ കൂട്ടിക്കൊണ്ടുവരാനും കൊണ്ടുപോകാനും അനുമതി നൽകും.
രാത്രി
യാത്രകൾക്ക് നിരോധനാജ്ഞ
രാത്രി ഏഴിന് ശേഷമുള്ള യാത്രകൾക്ക് നിയമപ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിക്കും. നേരത്തേ യാത്ര പുറപ്പെട്ടവരും ഏഴിനും യാത്ര അവസാനിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരും ഇൗ ഗണത്തിൽ പെടില്ല. അവശ്യസർവിസുകൾക്ക് ബാധകമല്ല.
ഷോപ്പിങ് കോംപ്ലക്സുകളിൽ പകുതി കടകൾ
മാളുകൾ തുറക്കാൻ പാടില്ല. എന്നാൽ, ഷോപ്പിങ് കോംപ്ലക്സുകളിലെ 50 ശതമാനം കടകൾ ഉൗഴംവെച്ച് തുറക്കാം. ഏത് ദിവസം ഏതെല്ലാം കടകൾ തുറക്കണമെന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനവുമായി കൂടിയാലോചിച്ച് തീരുമാനിക്കണം.
ബാർബർ ഷോപ്പുകൾ തുറക്കും
ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും തുറന്ന് പ്രവർത്തിക്കാം. കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കണം. ഹെയർ കട്ടിങ്, ഡ്രസിങ്, ഷേവിങ് എന്നിവക്ക് മാത്രമാണ് അനുമതി. എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. മുടിവെട്ടാൻ ഓരോരുത്തർക്കും പ്രത്യേകം ടവൽ ഉപയോഗിക്കണം. പറ്റുമെങ്കിൽ മുടിവെട്ടാൻ എത്തുന്ന ആൾ തന്നെ ടൗവൽ കരുതണം. കടയിൽ രണ്ടുപേരിൽ കൂടുതൽ കാത്ത് നിൽക്കാൻ പാടില്ല. സാനിറ്റൈസർ നിർബന്ധമായും വേണം. ഊഴം അനുസരിച്ച് മുടിവെട്ടുന്നതിന് മൊബൈൽ ഫോണിലൂടെ നിർദേശങ്ങൾ നൽകാൻ കഴിയണം.
രാവിലെ നടക്കാം
പ്രഭാത നടത്തം, സൈക്ലിങ് എന്നിവക്ക് അനുവാദം. ആരാധനാലയങ്ങളിലെ കർമങ്ങൾക്കും ആചാരങ്ങൾക്കും ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇങ്ങനെ
സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് യാത്ര ചെയ്യാം. കുടുംബാംഗമാണെങ്കിൽ മൂന്നുപേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുംബാംഗമാണെങ്കിൽ മൂന്നുപേർ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളൂ. എന്നാൽ, കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്ര അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
