ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തിയിൽ കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി. വിവരങ്ങൾ മറച്ചുവെച്ച് എത്തുന്നവരെയും തടയും. യാത്രാനുമതി പാസ് നിർത്തിവെച്ചിട്ടില്ല. തിരക്ക് കുറയ്ക്കുന്നതിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരുദിവസം ഇങ്ങോെട്ടത്താൻ കഴിയുന്നവർക്കാണ് നിലവിൽ പാസ് നൽകുന്നത്.
വരുന്നയാൾ റെഡ്സോണിൽ നിന്നായത് കൊണ്ടുമാത്രം തടയില്ല. അതിർത്തി ചെക്പോസ്റ്റുകളിൽ തിരക്കുണ്ടാകുന്നത് സമയം തെറ്റി വരുന്നതുകൊണ്ടാണ്. കൃത്യമായ പരിേശാധനയില്ലാതെ ആരെയും അതിർത്തി കടത്തില്ല. ചെക്പോസ്റ്റുകളിൽ ഗർഭിണികൾക്കും വയോധികർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. ബംഗളൂരു, മുംബൈ നഗരങ്ങളിൽ കുടുങ്ങിയവരെ തിരിെച്ചത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ സർവിസിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
37,801 പേർ റെഡ്സോൺ ജില്ലക്കാർ
ഇതരസംസ്ഥാനങ്ങളിൽനിന്ന് യാത്രാ പാസിനായി രജിസ്റ്റർ ചെയ്ത 86,679 പേരിൽ 37,801 പേർ (43.71 ശതമാനം) റെഡ്സോൺ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി. 45,814 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. ഇവരിൽ 19,476 പേരാണ് റെഡ്സോൺ ജില്ലകളിൽനിന്നുള്ളവർ. ഇതരസംസ്ഥാനങ്ങളിൽനിന്ന് 16,385 പേരാണ് ഇതിനകം മടങ്ങിയെത്തിയത്.
ഇവരിൽ റെഡ്സോൺ ജില്ലകളിൽ നിന്നെത്തിയവരുടെ എണ്ണം 8912 ആണ്. വ്യാഴാഴ്ചവരെ മടങ്ങിയെത്തിയവരിൽ 3216 പേരെ ക്വാറൻറീനിലേക്ക് മാറ്റി. ഗർഭിണികൾ, കുഞ്ഞുങ്ങൾ, 75 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കാണ് ഇതിൽ ഇളവുള്ളത്.
ലക്ഷദ്വീപ് കപ്പൽ കൊച്ചിയിലേക്ക്
ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികെള തിരിച്ചെത്തിക്കുന്നതിന് കപ്പൽ ഏർപ്പെടുത്തും. കൊച്ചിയിലെത്തുന്ന കപ്പലിലുള്ളവരെ സ്ക്രീനിങ്ങിനുശേഷം വീടുകളിലേക്കയക്കും. ലക്ഷദ്വീപിൽ കോവിഡ് കേസുകൾ റിേപ്പാർട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്. കപ്പലിലെ ഇതരസംസ്ഥാനക്കാർക്ക് കേരളത്തിൽതെന്ന ക്വാറൻറീൻ സൗകര്യമൊരുക്കും.
‘സർക്കാർ ക്വാറൻറീൻ: ഉടൻ തീരുമാനം’
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന എല്ലാവരെയും സർക്കാർ കേന്ദ്രങ്ങളിൽ ക്വാറൻറീനിൽ പാർപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന നിർദേശം സർക്കാറിെൻറ മുന്നിലുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരു കേന്ദ്രത്തിൽ താമസിക്കുന്നതും പൊതുശുചിമുറികളും മറ്റും ഉപയോഗിക്കുന്നതും രോഗവ്യാപനസാധ്യത ഉയർത്തില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
മടങ്ങിവരാൻ സജ്ജരായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. ക്വാറൻറീനിൽ പോകേണ്ടവരിൽ ചിലർ പ്രത്യേകം സൗകര്യം ലഭിച്ചാൽ തങ്ങൾ ചെലവ് വഹിക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഹോട്ടലുകൾ കണ്ടെത്തി പെയ്ഡ് ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
