Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാമനിർദേശ പത്രികകളുടെ...

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം

text_fields
bookmark_border
നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

തിങ്കളാഴ്ച വരെയാണ് പിൻവലിക്കാനുള്ള സമയം. അന്ന് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയും. ഡിസംബർ 13ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

സ്ഥാനാർഥികൾ, പ​ത്രികകൾ ജില്ല തിരിച്ച്​

  • തിരുവനന്തപുരം 8625 13233
  • കൊല്ലം 7141 12072
  • പത്തനംതിട്ട 4164 7717
  • ആലപ്പുഴ 7210 11851
  • കോട്ടയം 6276 10850
  • ഇടുക്കി 4257 6110
  • എറണാകുളം 10092 16698
  • തൃശൂർ 11079 17168
  • പാലക്കാട് 10372 12462
  • മലപ്പുറം 13595 19959
  • കോഴിക്കോട് 9977 14249
  • വയനാട്​ 3180 5227
  • കണ്ണൂർ 8238 11161
  • കാസർകോട് 4374 5670

അതേസമയം, സമയം അവസാനിച്ചപ്പോൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സം​സ്ഥാ​ന​ത്താ​കെ 1,08,580 സ്ഥാ​നാ​ർ​ഥി​ക​ളാണ് നാ​മ​നി​ര്‍ദേ​ശപ​ത്രി​ക സ​മ​ര്‍പ്പി​ച്ചത്. ഇ​വ​ർ 1,64,427 പ​ത്രി​ക​ക​ളാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. പ​ത്രി​ക ന​ൽ​കി​യ​വ​രി​ൽ 51,352 പേ​ർ പു​രു​ഷ​ന്മാ​രും 57,227 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഒ​രു ട്രാ​ൻ​സ്ജെ​ന്‍ഡ​റും പ​ത്രി​ക ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച​ എ​ട്ടു​വ​രെ ക്രോ​ഡീ​ക​രി​ച്ച ക​ണ​ക്കാ​ണി​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ പ​ത്രി​ക ല​ഭി​ച്ച​ത്. 13,595 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​ നി​ന്ന് 19,959 പ​ത്രി​ക​ക​ൾ​ ല​ഭി​ച്ചു.​

ഡിസംബർ ഒമ്പതിന് തിരുവനനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെയും 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെയും സമ്മതിദായകർ വിധിയെഴുതും. ആദ്യഘട്ടത്തിൽ 1,32,83,785 പേരും രണ്ടാം ഘട്ടത്തിൽ 1,53,78,927 പേരും ഉൾപ്പെടെ 2.86 കോടി വോട്ടർമാരാണ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFLatest NewsKerala Local Body Election
News Summary - Kerala Local Body Election: Scrutiny of nomination papers today; withdrawals possible till Monday
Next Story