മുൻ എ.സി.പി ടി.കെ. രത്‌നകുമാർ ജയിച്ചു; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി
text_fieldsശ്രീകണ്ഠപുരം: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, എ.ഡി.എം നവീൻ ബാബുവിന്റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മീഷണർ ടി.കെ രത്നകുമാറിന് ഇനി പുതിയ നിയോഗം. സർവിസിൽ നിന്നും വിരമിച്ച ശേഷം, തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ച ടി.കെ രത്നകുമാർ, കോൺഗ്രസിലെ എം.കെ ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്‌നകുമാര്‍ ജനവിധി തേടിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രതനകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ചത്.
അതിനിടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്. സിപിഎം ശക്തികേന്ദ്രമാണ് കോട്ടൂര്‍. താന്‍ സിപിഐഎം സഹയാത്രികനാണെന്നും പാര്‍ട്ടി നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നുമായിരുന്നു രത്‌നകുമാറിന്റെ പ്രതികരണം.
അതേസമയം, 31 സീറ്റുള്ള നഗരസഭയിൽ 18 സീറ്റിലും യു.ഡി.എഫ് ആണ് ജയിച്ചത്. എൽ.ഡി.എഫ് 13 സീറ്റിൽ ഒതുങ്ങി. നഗരസഭയിൽ യു.ഡി.എഫ് ഭരണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

