Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സാഹിത്യോത്സവം...

കേരള സാഹിത്യോത്സവം നോവല്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു; മനു.കെ.സാജനും രാധാകൃഷ്ണന്‍ നാരായണനും പുരസ്‌കാരം

text_fields
bookmark_border
കേരള സാഹിത്യോത്സവം നോവല്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു; മനു.കെ.സാജനും രാധാകൃഷ്ണന്‍ നാരായണനും പുരസ്‌കാരം
cancel

കോട്ടയം: നവാഗത എഴുത്തുകാര്‍ക്കായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മനു.കെ.സാജന്‍ രചിച്ച 'ഗാനിമീഡ്', രാധാകൃഷ്ണന്‍ നാരായണന്‍ രചിച്ച 'ചിത്രലേഖയുടെ അടയാളങ്ങള്‍' എന്നീ നോവലുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. എസ്. ഹരീഷ്, ബെന്യാമിന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

അശ്വതി .കെ. എസ് എഴുതിയ 'അനോലഖി', പി. അയ്യപ്പദാസ് എഴുതിയ 'നക്ഷത്രങ്ങള്‍ സാക്ഷി', പ്രഭാ സക്കറിയാസ് എഴുതിയ 'മാനവികമരണാനന്തരം ഗാഥ', മേഘ്ന കെ. എഴുതിയ 'എറാട്ട്' എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റ് രചനകള്‍. അന്തിമപ്പട്ടികയിലെത്തിയ ഈ നോവലുകള്‍ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കും. മുമ്പ് പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവലുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala literature festivalnovelDC Booksliterature
News Summary - Kerala Literature Festival announces novel competition winners; Manu.K. Sajan and Radhakrishnan Narayanan win awards
Next Story