Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിശ്വാസ പ്രമേയം...

അവിശ്വാസ പ്രമേയം തള്ളി; സഭ പിരിഞ്ഞു

text_fields
bookmark_border
അവിശ്വാസ പ്രമേയം തള്ളി; സഭ പിരിഞ്ഞു
cancel

തി​രു​വ​ന​ന്ത​പു​രം: ഇടത് സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടിനാണ് പ്രമേയം നിയമസഭ തള്ളിയത്. 10 മണിക്കൂറിലേറെയാണ് അവിശ്വാസ പ്രമേയ ചർച്ച നീണ്ടത്.

രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ച രാത്രി ഒമ്പതോടെയാണ് പൂർത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു.

ഭരണ-പ്രതിപക്ഷ കക്ഷി അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൻമേൽ മറുപടി പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു.

87 അംഗങ്ങൾ പ്രമേയത്തെ എതിർത്തും 40 അംഗങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തു. മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെട്ടതോടെ അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിക്കുകയായിരുന്നു.

Show Full Article

Live Updates

  • 24 Aug 2020 5:38 AM GMT

    സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഒാഫീസെന്ന് വി.ഡി. സതീശൻ ആരോപിച്ചു

  • 24 Aug 2020 5:20 AM GMT

    പ്രതിപക്ഷത്തിന് വെപ്രാളമെന്ന് മുഖ്യമന്ത്രി

  • 24 Aug 2020 5:19 AM GMT

    സർക്കാർ അദാനിയെ രഹസ്യമായി സഹായിക്കുന്നുവെന്ന് ചെന്നിത്തല

  • 24 Aug 2020 5:06 AM GMT

    സംസ്ഥാന താൽപര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ് 

  • 24 Aug 2020 5:04 AM GMT

    മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

  • 24 Aug 2020 5:02 AM GMT

    തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക്​ ന​ൽ​കി​യ​തി​നെ​തി​രെ സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ പ്ര​കാ​ര​മു​ള്ള പ്ര​മേ​യത്തിൽ ചർച്ച തുടങ്ങി

  • 24 Aug 2020 5:00 AM GMT

    2020-21 സാമ്പത്തിക വർഷത്തെ ധനകാര്യ ബില്ലും ഉപധനാഭ്യർഥനകളും സഭ പാസാക്കി

  • 24 Aug 2020 4:01 AM GMT

    ഊദ്യോഗിക കാര്യങ്ങൾക്ക്​ ശേഷം അവിശ്വാസ പ്രമേയ ചർച്ചയാവാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ

  • 24 Aug 2020 4:00 AM GMT

    സ്​പീക്കർക്കെതിരെ ദുസ്സൂചനയുള്ള പരാമർശങ്ങളാണ്​ പ്രതിപക്ഷ നേതാവ്​ ഉന്നയിച്ചതെന്നും അത്​ സഭാ രേഖകളിൽ നിന്ന്​ നീക്കണമെന്നും മന്ത്രി എ.കെ.ബാലൻ

  • 24 Aug 2020 3:56 AM GMT

    പ്രതിപക്ഷ നേതാവ്​ പറഞ്ഞത്​ അജണ്ടയിൽ ഇല്ലാത്ത വിഷയമെന്ന്​ സ്​പീക്കർ

TAGS:kerala legislative assmeblyudfpinarayichennithalaldf
Next Story